കൊടുവള്ളി: സിപിഐ എം കൊടുവള്ളി ലോക്കൽ സമ്മേളനത്തിൻ്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം മാനിപുരത്ത് തുടങ്ങി. മാനിപുരം ടി.കെ ഷാരോൺ നഗറിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ ബാബു, എൻ കെ സുരേഷ്, വി രവീന്ദ്രൻ, ടി സി വാസു, കെ കെ രാധാകൃഷ്ണൻ, കെ ജമീല, ഷെറീന മജീദ്, ലോക്കൽ സെക്രട്ടറി കെ ഷറഫുദ്ദീൻ എന്നിവർ സംസാരിച്ചു.
വിവിധ ബ്രാഞ്ചുകളിൽ നിന്നായി 75 പ്രതിനിധികളും ലോക്കൽ കമ്മിറ്റി അംഗങ്ങളുമാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. പ്രതിനിധി സമ്മേളനം
ഇന്ന് വൈകിട്ട് ( ചൊവ്വ)സമാപിക്കും.
സമാപന സമ്മേളനം നാളെ (ബുധൻ) വൈകിട്ട് 5 മണിക്ക് മാനിപുരം ടി അബൂബക്കർ നഗറിൽ നടക്കും. എംഎൽഎമാരായ സച്ചിൻദേവ്, പി ടി എ റഹിം തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.
0 Comments