കൊടുവള്ളി :- കോഴിക്കോട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ വെച്ച് നടന്ന കൊടുവള്ളി സബ്ജില്ലാ കായികമേളയുടെ ഓവറോൾ കിരീടം ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിന് ലഭിച്ചു . സീനിയർ പെൺകുട്ടികളുടെയും ജൂനിയർ പെൺകുട്ടികളുടെയും സബ് ജൂനിയർ പെൺകുട്ടികളുടെയും വിഭാഗത്തിൽ ഒന്നാം സ്ഥാനവും സബ് ജൂനിയർ ആൺ കുട്ടികളുടെയും വിഭാഗത്തിൽ ഒന്നാം സ്ഥാനവും നേടി 282 പോയിന്റോടെ ഓവറോൾ കിരീടം നേടിയത് . ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ചടങ്ങിൽ വിജയികളെ സ്‌കൂൾ പി ടി എ കമ്മിറ്റി അഭിനന്ദിച്ചു.മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് സലിം മുട്ടാഞ്ചേരി ,മാനേജർ പി കെ സുലൈമാൻ ,പ്രിൻസിപ്പാൾ എം സിറാജുദീൻ ,ഹെഡ് മാസ്റ്റർ ടി കെ ശാന്തകുമാർ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ പി പി മനോഹരൻ, ഷാജു പി കൃഷ്‌ണൻ ,കെ ജാബിർ , പി കെ അൻവർ ,പി ആദിൽ മുഹമ്മദ്,എന്നിവർ സംസാരിച്ചു
0 Comments