കൊടുവള്ളി : സൗത്ത് കൊടുവള്ളിയിൽ നിരന്തരമായി വാഹന അപകടങ്ങൾ അടുത്തിടെ നടക്കുന്നതിനാൽ എല്ലാ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക അംഗങ്ങളും ഇന്ന് യോഗം ചേരുകയും ആക്ഷൻ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.
ചെയർമാനായി വാർഡ് കൗൺസിലർ ജമീല കളത്തിങ്ങൽ, ജനറൽ കൺവീനറായി ഫുജൈർ കെ സി,ഷംസു കളത്തിങ്ങൽ 'കാദർ മേപ്പാല .അഷ്റഫ് കെ സി .ഗിരീഷ്.ഷബീർ ഒപി അബ്ദുറസാക് ടി സക്കീർ ഒ പി.ശിഹാബ് തങ്ങൾ സിപി അനിൽകുമാർ ടി എം എന്നിവരെ തിരഞ്ഞെടുത്തു.
നാളെ വൈകിട്ട് 5 മണിക്ക് നാട്ടിലെ മുഴുവൻ രാഷ്ട്രീയ മത സാംസ്കാരിക നേതാക്കന്മാരെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ മീറ്റിംഗ് വിളിക്കാനും തീരുമാനിച്ചു
0 Comments