LATEST

6/recent/ticker-posts

ഒരു വര്‍ഷത്തിനിടെ അടച്ചുപൂട്ടിയത് 2 ലക്ഷം കടകള്‍



രണ്ടു ലക്ഷത്തോളം പലചരക്ക് കടകള്‍ ഒരു വർഷത്തിനിടെ അടച്ചുപൂട്ടിയതായി കണക്കുകൾ . ഇ-കൊമേഴ്‌സ് കമ്പനികള്‍ വന്‍ ഓഫര്‍ നല്കി കടന്നുവരുന്നതും സാമ്പത്തിക രംഗത്തെ മാന്ദ്യവുമാണ് ഇതിന് കാരണമെന്ന് ഓള്‍ ഇന്ത്യ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഫെഡറേഷന്‍ (എ.ഐ.സി.പി.ഡി.എഫ്) കേന്ദ്രസര്‍ക്കാരിന് അയച്ച കത്തില്‍ പറയുന്നു. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളുടെ വഴിവിട്ട കച്ചവട രീതിക്ക് തടയിട്ടില്ലെങ്കില്‍ രാജ്യത്തെ ചില്ലറ വില്പന മേഖല തകരുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ കൂടുതലായും ലക്ഷ്യമിടുന്നത് മെട്രോ നഗരങ്ങളിലെ ഉപയോക്താക്കളെയാണ്. വലിയ ഡിസ്‌കൗണ്ടുകള്‍ നല്‍കി വിപണി പിടിക്കുന്ന ഇത്തരം ന്യൂജന്‍ ബിസിനസുകാരോട് മല്‍സരിക്കാന്‍ ചെറിയ മുതല്‍മുടക്കിലെടുത്ത പലചരക്ക് കടകള്‍ക്ക് സാധിക്കാതെ വരുന്നു. മെട്രോ നഗരങ്ങളില്‍ ഒരു വര്‍ഷത്തിനിടെ 90,000 കടകള്‍ പൂട്ടിപ്പോയത് സര്‍ക്കാര്‍ ഗൗരവത്തോടെ എടുക്കണമെന്നും സംഘടന കേന്ദ്രത്തോട് ആവശ്യപ്പെടുന്നു.ഇ-കൊമേഴ്‌സ് കമ്പനികളുടെ സാന്നിധ്യം ഉള്ളിടത്തെല്ലാം ചെറുകിട പലചരക്ക് കടകള്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഗ്രാമീണ മേഖലയില്‍ മാത്രമാണ് വലിയ തോതില്‍ ഇത് ബാധിക്കാത്തത്. പലചരക്കു കട നടത്തിപ്പുകാരുംഉപയോക്താക്കളും തമ്മിലുള്ള വ്യക്തിബന്ധങ്ങളും ഇതിന് കാരണമാകുന്നുണ്ട്.ചെറുകിട കച്ചവടം ഇല്ലാതാവുന്ന തോടെ വൻ തോതിൽ ഈ തൊഴിൽ മേഖല തകരുമെന്നും, അത് രാജ്യത്തെ സാമ്പത്തിക നാശനഷ്ടവും തൊഴിലില്ലായ്മ നിരക്ക് വർധന ക്ക് ഹേതുവായി മാറുകയും ചെയ്യും എന്ന കാര്യത്തിൽ സംശയമില്ല.

Post a Comment

0 Comments