എളേറ്റിൽ:എളേറ്റിൽ ഗ്രാമീണ ഗ്രന്ഥാലയം സ്ഥാപക സെക്രട്ടറി പി ഉസ്മാൻ മാസ്റ്ററുടെ പേരിൽ ഗ്രാമീണ ഗ്രന്ഥാലയവും ഉസ്മാൻ മാസ്റ്റർ ഫൗണ്ടേഷനും ചേർന്ന് ഏർപ്പെടുത്തിയ ബാലസാഹിത്യ പുരസ്കാരം ശ്രീകല മേനോന് ഡോക്ടർ എം കെ മുനീർ എം എൽ എ സമ്മാനിച്ചു .ശ്രീകലയുടെ "ഹൂപ്പോ" എന്ന ബാലസാഹിത്യ രചനക്കാണ് അവാർഡ്.ഗാന രചയിതാവും എഴുത്തുകാരനുമായ കാനേഷ് പൂനൂർ അധ്യക്ഷത വഹിച്ചു. ചന്ദ്രശേഖരൻ തിക്കോടി മുഖ്യ പ്രഭാഷണം നടത്തി.എ പി കുഞ്ഞാമു കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സാജിദത്ത്, വാർഡ് മെമ്പർമാരായ കെ.മുഹമ്മദലി, റസീന പൂക്കോട്,പി ഉസ്മാൻ മാസ്റ്റർ ഫൌണ്ടേഷൻ ചെയർമാൻ അൻസാരി മുഹമ്മത് ഹാജി , താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് പി സുധാകരൻ എന്നിവർ സംസാരിച്ചു.ബിസി കാദർ സ്വാഗതവും റജീന
കുറുക്കാം പൊയിൽ നന്ദിയും പറഞ്ഞു.
0 Comments