കൊടുവള്ളിയിലെ മൊബൈൽ ഷോപ്പ്, ഹോട്ടൽ, കൂൾബാർ, ടെക്സ്റ്റെയിൽസ് തുടങ്ങി വിവിധ കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങി പണം നൽകാതെ കടന്നു കളയുകയും, ചോദ്യം ചെയ്യുന്നവരെ മാരകായുധങ്ങൾ കാണിച്ചു ഭയപ്പെടുത്തുകയും ചെയ്യുന്നു എന്ന
വ്യാപാരികൾക്കിടയിൽ നിന്നുള്ള പരാതികളുടെ അടിസ്ഥാനത്തിൽ കൊടുവള്ളി വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് അടിയന്തിര യോഗം ചേർന്നു.
ഇത്തരം പ്രവണതകൾ അനുവദിച്ചു കൊടുക്കില്ല എന്നും, ഏതെങ്കിലും വ്യാപാര സ്ഥാപനത്തിൽ നിന്നും ഭീഷണിപ്പെടുത്തി പണമോ സാധനമോ വാങ്ങാൻ ശ്രമിക്കുകയാണെങ്കിൽ വ്യാപാരികൾ ഒരുമിച്ചു നിന്ന് തടയുമെന്നും,
ഇത്തരത്തിൽ നഷ്ടങ്ങൾ നേരിട്ട വ്യാപാരികളെ ഒരുമിച്ചു ചേർത്ത് ഒരു കൂട്ടമായ പരാതി പോലീസിനും സർക്കാരിനും നൽകുമെന്നും യോഗം തീരുമാനമെടുത്തു.
ഇവരുടെ ഭീഷണി അവസാനിപ്പിച്ചു സ്വസ്ഥമായി വ്യാപാരം നടത്താനുള്ള സാഹചര്യം ഒരുക്കുന്നതിന് പൊതു സമൂഹത്തിന്റെ പിന്തുണയും യോഗം അഭ്യർത്ഥിച്ചു.
കെ.വി.വി.എസ് യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി സമീർ ആപ്പിൾ അധ്യക്ഷനായി.
കെ.വി.വി.എസ് ജില്ലാ സെക്രട്ടറി
പി ടി എ ലത്തീഫ് ഉദ്ഘാടനം നിർവഹിച്ചു.
ജില്ലാ എക്സിക്യൂട്ടീവ് അംഗം എം അബ്ദുൽ കാദർ, യൂണിറ്റ് ജനറൽ സെക്രട്ടറി അർഷാദ്, മണ്ഡലം സെക്രട്ടറി എൻ പി ലത്തീഫ്, യൂത്ത് വിംഗ് പ്രസിഡന്റ് അഷ്‌റഫ് യു.കെ, ഉവൈസ്,ഫൈസൽ മലബാർ, ബിജിൻ എ സി, തുടങ്ങിയവർ സംസാരിച്ചു.
0 Comments