LATEST

6/recent/ticker-posts

ഇന്ന് ശ്രീകൃഷ്ണ ജയന്തി




തിരുവനന്തപുരം: ഇന്ന് ശ്രീകൃഷ്ണ ജയന്തി. സംസ്ഥാനത്തെ വിവിധ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ ജന്മാഷ്ടമിയോടനുബന്ധിച്ച് ഇന്ന് വിശേഷാൽ പൂജകളും പ്രാർത്ഥനയും നടക്കും. ഗുരുവായൂർ അടക്കമുള്ള പ്രധാന ശ്രീ കൃഷ്ണ ക്ഷേത്രങ്ങളിൽ എല്ലാം പ്രത്യേക ചടങ്ങുകൾ ഉണ്ട്. അഷ്ടമിരോഹിണി ദിനമായ ഇന്ന് ഗുരുവായൂരിലും കർണാടക ഉഡുപ്പിയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലും നടക്കുന്ന പ്രത്യേക പൂജകളിലും ആഘോഷങ്ങളിലും ആയിരങ്ങൾ പങ്കെടുക്കും.


ജന്മാഷ്ടമിയെ വരവേല്‍ക്കുവാന്‍ ബാലഗോകുലം സംസ്ഥാനത്ത് വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. കൊച്ചി, കോഴിക്കോട്, കൊല്ലം, കോട്ടയം, ഗുരുവായൂര്‍, ആറന്മുള തുടങ്ങിയ സ്ഥലങ്ങളില്‍ വിപുലമായ ശോഭായാത്ര സംഗമങ്ങളും നടക്കും. വിവിധ കേന്ദ്രങ്ങളില്‍ നിന്ന് പുറപ്പെടുന്ന ശോഭായാത്രകള്‍ സംഗമിച്ച് മഹാശോഭായാത്രയായിട്ടാണ് സമാപന സ്ഥലത്ത് എത്തുന്നത്.

ചിങ്ങ മാസത്തിൽ രോഹിണി നക്ഷത്രവും അഷ്‌ടമിയും ഒരുമിച്ച് വരുന്ന ദിനമാണ് ശ്രീകൃഷ്‌ണ ജയന്തിയായി നാം കൊണ്ടാടുന്നത്. ഗോകുലാഷ്‌ടമി, ശ്രീകൃഷ്‌ണ ജയന്തി, കൃഷ്‌ണാഷ്‌ടമി, കൃഷ്‌ണ ജന്മാഷ്‌ടമി എന്നിങ്ങനെയും ഈ ആഘോഷം അറിയപ്പെടാറുണ്ട്. പൊതുവെ അഷ്‌ടമി രോഹിണി എന്ന പേരിലും ഇത് അറിയപ്പെടാറുണ്ട്.


Post a Comment

0 Comments