LATEST

6/recent/ticker-posts

എന്ന് തീരും ഈ റോഡ് പണി, അധികാരികളെ കണ്ണ് തുറക്കൂ



കൊടുവള്ളി- ജൽ ജീവൻ മിഷൻ പൈപ്പിടൽ കാരണം ജനങ്ങളുടെ സുഗമ മായ യാത്രയാണ് പലയിടത്തും തടസ്സ പ്പെട്ടിരിക്കുന്നത്. ജൽ ജീവൻ മിഷന്റെ കിഴക്കോത്ത് പഞ്ചായത്തിലേക്ക് പ്രധാന പൈപ്പിടുന്നതിനായി കൊടുവള്ളി മുതൽ കച്ചേരിമുക്കുവരെയുള്ള റോഡ് പലയിടങ്ങളിലും വെട്ടിപ്പൊളിച്ചിട്ടിരിക്കു കയാണ്. വലിയ പൈപ്പായതിനാൽ റോഡിന്റെ പകുതിയോളം വെട്ടി പ്പൊളിക്കേണ്ടിവന്നിട്ടുണ്ട്.

ജനുവരിയിലാണ് റോഡ് വെട്ടിപ്പൊ ളിക്കാൻ തുടങ്ങിയത്. ഇപ്പോൾ രണ്ടുമാസത്തോളമായി റോഡിൽ ഒരുപണിയും നടക്കുന്നില്ല. റോഡ് വെട്ടിപ്പൊളിച്ച ഭാഗത്ത് ഒരുതവണ ടാറിങ് നടത്തിയെങ്കിലും ക്വാളിറ്റി മോശമായതിനാൽ ടാറിങ് മുഴുവൻ മണ്ണു മാന്തിയന്ത്രം ഉപയോഗിച്ച് മാ ന്തിയെടുത്ത് വീണ്ടും ക്വാറിവേസ്റ്റ് ഇട്ടിരുന്നു. തുടർന്ന് വാഹനങ്ങൾ സഞ്ചരിക്കുമ്പോൾ ഇവിടെയാകെ പൊടിശല്യമായി മാറുന്നു . ജനങ്ങളുടെ പ്രതിഷേധം ശക്തമാകുമ്പോൾ ഇടക്കിടെ ക്വാറിവേസ്റ്റ് കൊണ്ടിടുന്നു എന്നതല്ലാതെ മറ്റു പണികൾ ഒന്നുംതന്നെ നടക്കുന്നില്ല. ഇപ്പോൾ മഴ യായതോടെ റോഡ് കുണ്ടുംകുഴിയുമായി ചെളിക്കുളമായിരിക്കുകയാണ്.

നിരന്തരം വാഹനങ്ങൾ കടന്നുപോ കുന്ന ഏറെ തിരക്കുള്ള റോഡാണിത്. റോഡ് പകുതിഭാഗവും കീറിയിട്ടതിനാൽ ഇവിടെനിറയെ കുണ്ടും കുഴിയും ചെളിയുമാണ്. ഇത് വാഹനങ്ങൾക്കും കാൽ നടയാത്രക്കാർക്കും വലിയ ബുദ്ധിമുട്ടാ യിരിക്കുകയാണ്. വെയിലത്ത് റോഡിനു സമീപത്തെ കച്ചവടക്കാർക്കും വീട്ടുകാർക്കും പൊടിശല്യംമൂലം പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. എന്നാൽ മഴ പെയ്താൽ റോഡ് ചെളിക്കുളമായി വാ ഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും റോഡിലൂടെ സഞ്ചരിക്കാൻ സാധിക്കാത്ത സ്ഥിതിയുമാണുള്ളത്.

ഈ അവസ്ഥകാരണം ഇവിടെയുള്ള കച്ചവടക്കാരാണ് ഏറെ വിഷമിക്കുന്നത്. പിടിച്ചുനിൽക്കാൻ കഴിയാതെ അഞ്ചുകച്ചവടക്കാരാണ് അവരുടെ കടകൾ അടച്ചുപൂട്ടിയത്. റോഡ് കീറിയിട്ടതിനാൽ പകുതിഭാഗത്തുമാത്രമാണ് ഇപ്പോൾ ടാറിങ് ഉള്ളത്. ഇരുദിശയിൽനിന്നും വരുന്ന വാഹനങ്ങളും ടാറിങ് നടത്തിയ ഭാഗ ത്തുകൂടെ സഞ്ചരിക്കുന്നതിനാൽ അപകടങ്ങൾ പതിവായിരിക്കുകയാണ്. ഒട്ടേ റെ വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്കുപോ കുന്ന സ്കൂൾ ബസുകളും കുട്ടികളെക്കൊ ണ്ടുപോകുന്ന ഓട്ടോറിക്ഷകളും ബൈ ക്കുകളുമെല്ലാമായി ഇവിടെ ബഹളമയ മാണ്. റോഡ് കീറിയിട്ടശേഷം അൻപ തോളം അപകടങ്ങളാണ് ഇവിടെ നട ന്നതെന്നും വലിയ പരിക്കേറ്റ എതാനും പേർ കിടപ്പിലാകുകയും ചെയ്തതായും പൊതുപ്രവർത്തകരായ കെ. കമറുൽ ഹക്കീമും റസാഖ്  ഇ ടി യും പറഞ്ഞു 

റോഡിലൂടെ സഞ്ചരിക്കുന്ന വാഹന ങ്ങളുടെ ടയർ പഞ്ചറാകുന്നതും നിത്യ സംഭവമാണ്. റോഡ് എപ്പോൾ ശരിയാ ക്കുമെന്ന് ചോദിക്കുന്നവരോട് അടുത്ത ദിവസം തന്നെ ടാറിങ് തുടങ്ങും എന്ന മറുപടിയാണ് ബന്ധപ്പെട്ടവരിൽനിന്ന് ലഭിക്കുന്നത്. ടാറിങ് നടത്തി റോഡ് പഴ യപടിയാക്കിയില്ലെങ്കിൽ റോഡിലിറ ങ്ങി സമരംചെയ്യാനൊരുങ്ങുകയാണ് നാട്ടുകാർ.

കടപ്പാട് - മാതൃഭൂമി അനിൽകുമാർ 


Post a Comment

0 Comments