LATEST

6/recent/ticker-posts

തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു; മരിച്ചത് തമിഴ്‌നാട് സ്വദേശിയായ പളനി




കൊടുവള്ളി: തേങ്ങ പറിക്കുന്നിതിനിടെ തെങ്ങ് കയറ്റ തൊഴിലാളിയായ തമിഴ്‌നാട് സ്വദേശി ഷോക്കേറ്റ് മറിച്ചു. ദിണ്ഡിക്കല്‍ ജില്ലയിലെ ശുക്കാംപെട്ടി പഞ്ചായത്തിലെ പളനി (65) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11.15 ഓടെയാണ് സംഭവം. കൊടുവള്ളി കെടേക്കുന്ന് റോഡില്‍ കരിങ്കമണ്ണ്കുഴിയിലെ വീട്ടില്‍ തേങ്ങ പറിക്കാന്‍ കയറിയതായിരുന്നു. മുകളിലേക്ക് കയറുന്നതിനിടെ തൂങ്ങികിടന്ന തെങ്ങോല കൈകൊണ്ട് വലിച്ച് താഴേക്കിടുന്നതിനിടെ ഓലയുടെ ഒരു ഭാഗം സമീപത്തെ ഹൈടെന്‍ഷന്‍ വൈദ്യുതിലൈനില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു. ഷോക്കേറ്റ് തലയടിച്ച് താഴെ റോഡിലേക്ക് വീണ ഇയാളെ നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.ശനിയാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.

Post a Comment

0 Comments