LATEST

6/recent/ticker-posts

കണ്ണൂരിലേത് നിപയല്ല; രണ്ട് പേരുടേയും പരിശോധനാഫലം നെഗറ്റീവ്



കണ്ണൂര്‍: നിപ രോഗം സംശയിച്ച് കണ്ണൂരില്‍ ചികിത്സയില്‍ കഴിഞ്ഞ രണ്ട് പേര്‍ക്കും നിപയില്ലെന്ന് പരിശോധനഫലം. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജിലാണ് രണ്ടുപേരും ചികിത്സയില്‍ കഴിഞ്ഞിരുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരുടെയും സാമ്പിളുകള്‍ നെഗറ്റീവ് ആയത്.

മാലൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ രണ്ടുപേരെയാണ് പനിയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. മട്ടന്നൂരിലെ ഒരു ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് നിപാ ലക്ഷണങ്ങള്‍ കണ്ടെത്തിയത്



Post a Comment

0 Comments