LATEST

6/recent/ticker-posts

കോഴിക്കോട് ജില്ല കലക്ടര്‍ കയ്യൊഴിഞ്ഞു;വിദ്യാലയങ്ങള്‍ക്ക് പഞ്ചായത് അടിസ്ഥാനത്തില്‍ അവധി നല്‍കി തുടങ്ങി



ശക്തമായ മഴയെ തുടര്‍ന്ന് കോഴിക്കോട് ജില്ല കലക്ടര്‍ അവധി പ്രഖ്യാപിക്കാത്തതിനാല്‍ പഞ്ചായത് അടിസ്ഥാനത്തില്‍ അവധി നല്‍കി ചില പഞ്ചായത്തുകള്‍.അവധി നല്‍കാന്‍ പ്രധാനാധ്യാപകര്‍ക്ക് അധികാരം നല്‍കിയ ശേഷം കലക്ടര്‍ ഇത് വരെ അവധി നല്‍കിയിട്ടില്ല.


നിലവില്‍ കോടഞ്ചേരി,പുതുപ്പാടി പഞ്ചായത്തുകള്‍ അതാത് പഞ്ചായത്തിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കി കഴിഞ്ഞു.കൂടരഞ്ഞി,തിരുവമ്പാടി,കട്ടിപ്പാറ പഞ്ചായത്തുകളിലും അവധി നല്‍കി.

മലയോര പ്രദേശങ്ങളില്‍ ശക്തമായ മഴക്കൊപ്പും ഇടക്കിടെ കാറ്റും വീശുന്നുണ്ട്.കാലാവസ്ഥ മോശമായതിനാല്‍ നാളെ അവധി നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് കലക്ടറുടെ എഫ്ബി പേജില്‍ കമന്‍റുകള്‍ നിറയുകയാണ്.താമരശ്ശേരി താലൂക്കിലെങ്കിലും അവധി ലഭിക്കുമോ എന്നാണ് വിദ്യാര്‍ത്ഥികള്‍ ഉറ്റു നോക്കുന്നത്.



Post a Comment

0 Comments