തിരുവനന്തപുരം: സംസ്ഥാനത്ത് മണ്‍സൂണ്‍കാല ട്രോളിങ് നിരോധനം നാളെ അവസാനിക്കും. മത്സ്യലഭ്യതയില്‍ കഴിഞ്ഞ കുറേ മാസങ്ങളായി വലിയ കുറവാണ് കേരള തീരത്തുള്ളത്.പരമ്ബരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ട്രോളിങ് നിരോധന കാലയളവില്‍ കടലില്‍ പോകുന്നതിന് തടസ്സമില്ലെങ്കിലും ഇവർക്ക് ലഭിക്കുന്ന മത്സ്യത്തില്‍ വലിയ കുറവുണ്ടായി.
ഈ സാഹചര്യത്തില്‍ തീരദേശത്തെ മാർക്കറ്റുകളില്‍ പോലും ഉയർന്ന വിലയാണ് മത്സ്യത്തിനുള്ളത്. ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിക്കുന്ന മത്സ്യത്തിനും വലിയ വില നല്‍കേണ്ടി വന്നു. ട്രോളിങ് നിരോധനം അവസാനിക്കുന്നതോടെ കേരള തീരത്തുനിന്നും ബോട്ടുകള്‍ കടലില്‍ പോയി തുടങ്ങുകയും ആവശ്യാനുസൃതം മത്സ്യം ലഭിക്കുകയും ചെയ്യുമെന്ന പ്രതീക്ഷയാണ് പൊതുവെയുള്ളത്.
ട്രോളിങ് നിരോധം അവസാനിക്കുന്നതിെൻറ ഭാഗമായി ഹാർബറുകളിലും ലാൻഡിങ് സെന്ററുകളിലും പ്രവർത്തിക്കുന്ന ഡീസല്‍ ബങ്കുകള്‍ ബുധനാഴ്ച രാത്രിയോടെ പ്രവർത്തന സജ്ജമാവും. ഇൻബോർഡ് വള്ളങ്ങള്‍ക്ക് ഡീസല്‍ ലഭ്യമാക്കാൻ മത്സ്യ ഫെഡിന്റെ തെരഞ്ഞെടുത്ത ഡീസല്‍ ബങ്കുകള്‍ നിബന്ധനകള്‍ക്ക് വിധേയമായി പ്രവർത്തിക്കാൻ അനുവദിച്ചിരുന്നു
0 Comments