ടെഹ്റാൻ: ഹമാസ് തലവൻ കൊല്ലപ്പെട്ടു. ഇറാനിലെ ടെഹ്റാനിൽ വച്ചാണ് ഹമാസ് മേധാവി ഇസ്മയിൽ ഹനിയെ കൊല്ലപ്പെട്ടത്. ഇറാന്റെ ഔദ്യോഗിക മാധ്യമം പുറത്തുവിട്ട റിപ്പോർട്ട് ഹമാസും സ്ഥിരീകരിച്ചു. ഹമാസ് തലവന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഇസ്മയിൽ ഹനിയെ കൊല്ലപ്പെട്ടെന്ന വാർത്തയോടെ ഇസ്രയേലും പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ വർഷം ഒക്ടോബർ 7ന്, ഇസ്രേയലിൽ ഹമാസ് നടത്തിയ ആക്രമണത്തിനു പിന്നാലെ ഹനിയെ വധിക്കുമെന്ന് ഇസ്രേയൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഹനിയെ കൊല്ലപ്പെട്ടതിനെക്കുറിച്ച് ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.സാധാരണഗതിയിൽ ഇസ്രയേലിന്റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദ് ഇത്തരംകാര്യങ്ങളിൽ പ്രതികരിക്കാറില്ല.
ഇസ്രേയലിൽ ഹമാസ് നടത്തിയ അക്രമണത്തിനു പിന്നാലെ നടത്തിയ പ്രത്യാക്രമണത്തിൽ ഇതുവരെ 39,360 പലസ്തീനികൾ കൊല്ലപ്പെട്ടതായാണ് കണക്ക്. 90,900 പേർക്ക് പരുക്കേൽക്കുകയും ചെയ്തു
0 Comments