LATEST

6/recent/ticker-posts

ആധാർ സൗജന്യമായി പുതുക്കാം






തിരുവനന്തപുരം :5 വയസ്സിലെയും 15 വയസ്സിലെയും നിർബന്ധിത ആധാർ ബയോമെട്രിക് പുതുക്കൽ 5 നും 17 നും ഇടയിൽ പ്രായമുള്ളവർക്ക് 2027 സെപ്റ്റംബർ വരെ സൗജന്യമായി ചെയ്യാം. ആധാറിൽ സജീവമായ മൊബൈൽ നമ്പർ ചേർത്തിട്ടുള്ളവർക്ക് ആധാർ ആപ്പിലൂടെ സ്വയം ഡിസംബർ 31 വരെ സൗജന്യമായി ഇമെയിൽ ഐ ഡി ചേർക്കാനും അപ്ഡേറ്റ് ചെയ്യാനും കഴിയും. ആപ്പിലൂടെ പുതിയ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാനും 75 രൂപ നിരക്കിൽ അനുബന്ധ രേഖകൾ സമർപ്പിച്ചു മേൽവിലാസം തിരുത്താനും കഴിയും. ആധാർ അനുബന്ധ രേഖകൾ 2027 ജൂൺ 14 വരെ സൗജന്യമായി യു ഐ ഡി എ ഐ പോർട്ടൽ വഴി അപ്ഡേറ്റ് ചെയ്യാം. ആധാർ കേന്ദ്രങ്ങളിൽ പോയി ഡോക്യുമെന്റ് അപ്ഡേറ്റ് ചെയ്യാൻ 75 രൂപ നൽകണം.
സിറ്റിസൺ കാൾ സെന്റർ 1800-4251-1800 (ടോൾ ഫ്രീ )

0471- 2335523 കേരള സ്റ്റേറ്റ് ഐ ടി മിഷൻ (ആധാർ സെക്ഷൻ )


Post a Comment

0 Comments