താമരശ്ശേരി: കോഴിക്കോട്–വയനാട് പാതയിലെ താമരശ്ശേരി ചുരത്തിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്ക്. ഏഴാം വളവിന് സമീപം കണ്ടെയ്നർ ലോറിയും മറ്റൊരിടത്ത് ട്രാക്ടറും കുടുങ്ങിയതാണ് ഗതാഗത തടസ്സത്തിന് പ്രധാന കാരണങ്ങളിലൊന്ന്. ലോറി മാറ്റിയിട്ടുണ്ട്.
ദസറ ആഘോഷങ്ങളുടെ ഭാഗമായി മൈസൂരുവിലേക്കുള്ള യാത്രക്കാരുടെ തിരക്കും തുടർച്ചയായ അവധികൾ പ്രമാണിച്ച് വയനാട്, ഊട്ടി, കർണാടക തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുന്ന വാഹനങ്ങളുടെ വർധനയും ഗതാഗതക്കുരുക്ക് രൂക്ഷമാക്കി.



0 Comments