LATEST

6/recent/ticker-posts

കിഡ്നി രോഗ ബോധവൽക്കരണം: സന്നദ്ധ പ്രവർത്തകർക്കായി തണൽ കൊടുവള്ളി സൗജന്യ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു








കൊടുവള്ളി: ഗ്രാമീണ മേഖലകളിൽ പോലും വൃക്കരോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, രോഗ പ്രതിരോധത്തിനും ആരോഗ്യ ബോധവൽക്കരണത്തിനുമായി തണൽ കൊടുവള്ളി കിഡ്നി ക്ലിനിക് ടീം സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജീവിതശൈലീ രോഗങ്ങളെക്കുറിച്ചും വൃക്കകളുടെ ആരോഗ്യ സംരക്ഷണത്തെക്കുറിച്ചും സാധാരണക്കാരിലേക്ക് സന്ദേശമെത്തിക്കാൻ പ്രാപ്തരായ സന്നദ്ധ പ്രവർത്തകരെ സജ്ജരാക്കുകയാണ് പരിശീലനത്തിന്റെ പ്രധാന ലക്ഷ്യം.

ഒക്ടോബർ 20 ചൊവ്വാഴ്ച രാവിലെ 9.30 മുതൽ 12.30 വരെ കൊടുവള്ളി സഹകരണ ബാങ്ക് മിനി ഓഡിറ്റോറിയത്തിലാണ് പരിശീലന ക്ലാസ് നടക്കുന്നത്.
ആരോഗ്യരംഗത്തെ പ്രഗത്ഭരായ ബൈജു എ.ബി., മുഹമ്മദ് ഷാക്കിർ കെ.പി., റിമൽ റിട്ടു പി.എം. എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകും.
സൗജന്യമായി നൽകുന്ന ഈ പരിശീലനത്തിൽ പങ്കെടുക്കുന്ന പൊതുപ്രവർത്തകർക്കും സന്നദ്ധ പ്രവർത്തകർക്കും തങ്ങൾ പ്രവർത്തിക്കുന്ന മേഖലകളിലെ വീടുകളിലും വിദ്യാലയങ്ങളിലും ബോധവൽക്കരണ ക്ലാസുകൾ എടുക്കുന്നതിനുള്ള പ്രത്യേക പരിശീലനമാണ് നൽകുന്നത്.
പരിശീലനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. 

രജിസ്ട്രേഷനായി ബന്ധപ്പെടേണ്ട നമ്പറുകൾ: +91 97440 38243, +91 70349 50998, +91 99460 33785.

Post a Comment

0 Comments