LATEST

6/recent/ticker-posts

ഇന്ധന വില കുത്തനെ ഉയരുന്നു, എണ്ണക്ഷാമം രൂക്ഷം




ആഗോളതലത്തിൽ ക്രൂഡ് ഓയിൽ, ഡീസൽ വില കുത്തനെ ഉയരുന്ന സാഹചര്യത്തിൽ, അടിയന്തര എണ്ണ കരുതൽ ശേഖരം വിപണിയിൽ എത്തിക്കാൻ യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ അമേരിക്കയുടെ ശക്തമായ സമ്മർദ്ദം. വാഗ്ദാനം ചെയ്‌ത എണ്ണ ശേഖരം പൂർണമായി വിപണിയിലെത്തിക്കാൻ യൂറോപ്യൻ രാജ്യങ്ങൾ ഇതുവരെ തയാറായിട്ടില്ലെന്ന് അമേരിക്ക കുറ്റപ്പെടുത്തി.

വിലക്കയറ്റം പിടിച്ചുനിർത്തുന്നതിന്റെ ഭാഗമായി അമേരിക്ക നാല് കോടി ബാരൽ എണ്ണ കൂടി വിപണിയിൽ ഇറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് യൂറോപ്പിനോടും സമാനമായ നടപടി സ്വീകരിക്കാൻ യുഎസ് ഊർജ സെക്രട്ടറി ക്രിസ് റൈറ്റ് ആവശ്യപ്പെട്ടത്. അമേരിക്കയും ജപ്പാനും തങ്ങളുടെ വാഗ്ദാനങ്ങൾ പാലിക്കുന്നുണ്ടെങ്കിലും, യൂറോപ്യൻ രാജ്യങ്ങൾ തങ്ങൾ വാഗ്ദാനം ചെയ്ത എണ്ണയുടെ ചെറിയൊരു ഭാഗം മാത്രമാണ് ഇതുവരെ വിപണിയിൽ എത്തിച്ചിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി

Post a Comment

0 Comments