കൊടുവള്ളി: കൊടുവള്ളി മുസ്ലിം യത്തീംഖാനയുടെ 48-ാമത് വാർഷിക സന്ദർശന പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. യത്തീംഖാന ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ജനറൽ ബോഡി അംഗങ്ങൾ, വിവിധ സ്ഥാപന മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
2027 ജനുവരി 1, 2, 3 (വെള്ളി, ശനി, ഞായർ) തീയതികളിലാണ് 48-ാമത് വാർഷിക സന്ദർശന പരിപാടികൾ നടക്കുന്നത്. ഇതിന്റെ പ്രചാരണാർത്ഥവും സ്ഥാപനത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് സമാഹരണത്തിന്റെ ഭാഗവുമായി 2027 ജനുവരി 5 ചൊവ്വാഴ്ച വിപുലമായ രീതിയിൽ 'ബിരിയാണി ചലഞ്ച്' സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
വാർഷിക സന്ദർശനവും ബിരിയാണി ചലഞ്ചും വൻ വിജയമാക്കാൻ മുഴുവൻ പൊതുജനങ്ങളുടെയും ജീവകാരുണ്യ പ്രവർത്തകരുടെയും സഹകരണമുണ്ടാകണമെന്ന് സ്വാഗതസംഘം ഭാരവാഹികൾ അഭ്യർത്ഥിച്ചു.
യോഗത്തിൽ പ്രമുഖ വ്യക്തികളും മാനേജ്മെന്റ് പ്രതിനിധികളും സംബന്ധിച്ചു. വിവിധ സബ് കമ്മിറ്റികൾക്കും യോഗത്തിൽ രൂപം നൽകി.



0 Comments