LATEST

6/recent/ticker-posts

പൂർവ്വ വിദ്യാർഥികളെ അനുമോദിച്ചു




കൊടുവള്ളി: എസ്എസ്എൽസി, പ്ലസ്‌ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർഥികളെ ഐഡിയൽ ഇംഗ്ലീഷ് സ്‌കൂൾ കൊടുവള്ളി അനുമോദിച്ചു. കൊടുവള്ളി നഗരസഭ സ്‌ഥിരം സമിതി അധ്യക്ഷ ഷബ്ന സുനീർ ഉദ്ഘാടനം ചെയ്തു. ഐഡിയൽ ഇംഗ്ലിഷ് സ്‌കൂൾ ചെയർമാൻ ഷമീർ ബാബു അധ്യക്ഷത വഹിച്ചു. ഉന്നത വിജയം നേടിയ വിദ്യാർഥികളെ ഷബ്ന സുനീർ അനുമോദിച്ചു. ആയിശ ഷഹനിത പാരൻ്റിങ്ങ് ക്ലാസെടുത്തു. പ്രിൻസിപ്പൽ കെ.പി.സാദിഖ്, ഒ.കെ.ഷംസീർ, വി.സി.മുസ്‌തഫ എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന യോഗത്തിൽ പുതിയ അധ്യയന വർഷത്തേക്കുള്ള പിടിഎ എക്സ‌ിക്യൂട്ടിവ് അംഗങ്ങളെയും തിരഞ്ഞെടുത്തു.

ഫോട്ടോ അടിക്കുറിപ്പ്: എസ്എസ്എൽസി, പ്ലസ്‌ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഐഡിയൽ ഇംഗ്ലീഷ് സ്‌കൂൾ പൂർവ്വ വിദ്യാർഥികളെ കൊടുവള്ളി നഗരസഭ സ്ഥിരം സമിതി അധ്യക്ഷ ഷബ്ന സുനീർ അനുമോദിക്കുന്നു.

Post a Comment

0 Comments