LATEST

6/recent/ticker-posts

വഖ്ഫ് ബോര്‍ഡ് സര്‍ക്കാരിന് പുനസംഘടിപ്പിക്കാമെന്ന് ഹൈക്കോടതി




കൊച്ചി: വഖ്ഫ് ബോര്‍ഡ് സര്‍ക്കാരിന് പുനസംഘടിപ്പിക്കാമെന്ന് ഹൈക്കോടതി. രണ്ടുപേരുടെ നിയമനം എന്തിനാണ് വൈകിപ്പിക്കുന്നതെന്നും കോടതിചോദിച്ചു. വഖ്ഫ് ബോര്‍ഡ് രൂപീകരിച്ചത് സര്‍ക്കാറാണ്. ബോര്‍ഡ് പുനസംഘടിപ്പിക്കുന്നതിലും സര്‍ക്കാറിന് തീരുമാനമെടുക്കാം. ബോര്‍ഡ് രൂപീകരണത്തില്‍ പിഴവുണ്ടോയെന്ന് സര്‍ക്കാര്‍ പരിശോധിക്കണം. വഖ്ഫ് ബോര്‍ഡ് പുനസംഘടിപ്പിക്കുന്നതില്‍ ഇടപെടുന്നില്ലെന്നും ജുഡീഷ്യല്‍ സിറ്റിങ് നടത്തുന്നതിന് ബോര്‍ഡിന് വിലക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. വഖ്ഫ് ബോര്‍ഡില്‍ മുസ് ലിം ഇതരരെ ഉള്‍പെടുത്താന്‍ തയ്യാറെന്ന സര്‍ക്കാര്‍ നിലപാട് അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ ആവര്‍ത്തിച്ചു.


കഴിഞ്ഞ സര്‍ക്കാര്‍ 11 അംഗ വഖ്ഫ് ബോര്‍ഡില്‍ ഒന്‍പത് അംഗങ്ങളെയാണ് നിയമിച്ചത്. വഖ്ഫ് ഭേദഗതി നിയമപ്രകാരം രണ്ട് അംഗങ്ങള്‍ ഇതര മതസ്ഥരായിരിക്കണം. ഇത് ഒഴിച്ചിട്ടാണ് കഴിഞ്ഞ സര്‍ക്കാര്‍ ബോര്‍ഡ് രൂപീകരിച്ചത്. ഈ രണ്ട് അംഗങ്ങളുടെ നിയമനം എന്തിനാണ് വൈകിപ്പിക്കുന്നത് എന്നും ഹൈക്കോടതി ചോദിച്ചു.

വഖ്ഫ് ബോര്‍ഡില്‍ അമുസ് ലിം അംഗങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് ഷോണ്‍ ജോര്‍ജും മറ്റുചിലരും സമര്‍പ്പിച്ച ഹരജി പരിഗണിച്ച ഹൈക്കോടതി നേരത്തെ വഖ്ഫ് ബോര്‍ഡ് പ്രവര്‍ത്തനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ വഖ്ഫ് ബോര്‍ഡിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ജോയിന്റ് സെക്രട്ടറിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് സുപ്രിംകോടതി പിന്നീട് റദ്ദാക്കിയിരുന്നു.

'ഭേദഗതി നിയമം കേന്ദ്രം പാസാക്കിയതിന് ശേഷം ആദ്യം രൂപീകരിച്ച വഖ്ഫാണ് കേരളത്തിലേത്. അമുസ് ലിം പ്രതിനിധികളെ പിന്നീട് വെക്കും എന്നാണ് അതില്‍ പറഞ്ഞിരുന്നത്. അതിനെതിരെ വിവിധ വിഷയങ്ങളില്‍ നാല് ഹരജികള്‍ വന്നിട്ടുണ്ട്. ഈ ഹരജികള്‍ തള്ളണം എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതേ നിലപാട് തന്നെയാണ് വഖ്ഫ് ബോര്‍ഡ് സുപ്രിംകോടതിയിലും പറഞ്ഞത്. അമുസ് ലിംകളായ ആളുകളെ വഖ്ഫ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തും എന്ന നിലപാടാണ് കഴിഞ്ഞ സര്‍ക്കാര്‍ സ്വീകരിച്ചത്' എന്ന് മുഖ്യമന്ത്രി പറഞ്ഞു 

Post a Comment

0 Comments