കൊടുവള്ളി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (KVVES) കൊടുവള്ളി യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ,വ്യാപാരി ഹെല്പ് കെയർ' പദ്ധതിയുടെ പ്രഖ്യാപനവും,പ്രതിഭകളെ ആദരിക്കലും, പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാ ഭാരവാഹികൾക്ക് സ്വീകരണവും സംഘടിപ്പിച്ചു.
കൊടുവള്ളി എം.എൽ.എ. പി. കെ. ഫിറോസ്, മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ കെ കെ എ ഖാദർ, ജില്ലാ പ്രസിഡന്റ് പി. കെ. ബാപ്പു ഹാജി, ജില്ലാ ജനറൽ സെക്രട്ടറി ജിജി കെ. തോമസ്, ട്രഷറർ ബാബു കൈലാസ്, വൈസ് പ്രസിഡന്റ് അമീർ മുഹമ്മദ് ഷാജി എന്നിവർക്ക് ചടങ്ങിൽ സ്വീകരണവും ആദരവും നൽകി.
കൊടുവള്ളി വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ മുഖ്യാതിഥിയായ എം.എൽ.എ. പി. കെ. ഫിറോസ്, യൂണിറ്റിലെ വ്യാപാരികളുടെയും അവരുടെ കുടുംബങ്ങളുടെയും ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് നടപ്പാക്കുന്ന 'വ്യാപാരി ഹെൽത്ത് കെയർ' പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നിർവഹിച്ചു.
സൂപ്പർഫാസ്റ്റ് ബസുകൾക്ക് കൊടുവള്ളിയിൽ ഫെയർ സ്റ്റേജ് അനുവദിക്കുക ഉൾപ്പെടെ പ്രദേശത്തിന്റെ വികസനവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾ ഉന്നയിച്ച നിവേദനവും എം.എൽ.എയ്ക്ക് സമർപ്പിച്ചു.
തുടർന്ന് എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വ്യാപാരികളുടെയും ചുമട്ട് തൊഴിലാളികളുടെയും മക്കൾക്ക് ഉപഹാരങ്ങളും മെറിറ്റ് അവാർഡുകളും വിതരണം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് പി.ടി.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.പി. അർഷാദ് സ്വാഗതം പറഞ്ഞു
മണ്ഡലം പ്രസിഡന്റ് എ.കെ. അബ്ദുള്ള, ജില്ലാ എക്സിക്യൂട്ടീവ് അംഗം ബദറുദ്ധീൻ, യൂണിറ്റ് ഭാരവാഹികളായ എം.വി. വാസു, എം. അബ്ദുൽ ഖാദർ, എൻ.പി. അബ്ദുൽ ലത്തീഫ്, ലത്തീഫ് പ്ലാസ, അനുഗ്രഹ റഷീദ്, യൂത്ത് വിങ് ജില്ലാ സെക്രട്ടറി ഷമീർ ആപ്പിൾ, യൂത്ത് വിങ് യൂണിറ്റ് പ്രസിഡന്റ് യു.കെ. അഷ്‌റഫ്, ബഷീർ അൽഫർദാൻ, ഉവൈസ്, സെയ്തു ടി., ഫൈസൽ മലബാർ തുടങ്ങിയവർ സംസാരിച്ചു.
വ്യാപാരി പ്രമുഖരും രക്ഷിതാക്കളും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു. വ്യാപാരികളുടെ ക്ഷേമത്തിനും സാമൂഹിക പ്രതിബദ്ധതയ്ക്കും ഊന്നൽ നൽകുന്ന ശ്രദ്ധേയമായ ഒത്തുചേരലായി പരിപാടി മാറി.



0 Comments