കൊടുവള്ളി: കുട്ടികളിലെ വളർച്ചാ പ്രശ്നങ്ങൾ നേരത്തെ തിരിച്ചറിയുന്നതിനും ആവശ്യമായ ചികിത്സ ഉറപ്പാക്കുന്നതിനുമായി കൊടുവള്ളി തണൽ ഏർലി ഇൻ്റർവെൻഷൻ സെൻ്ററിൻ്റെ നേതൃത്വത്തിൽ പ്രത്യേക മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
2026 മെയ് 2 ശനിയാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ് ക്യാമ്പ് നടക്കുന്നത്.
ആറ് വയസ്സിന് താഴെയുള്ള കുട്ടികൾക്കായാണ് ഈ ക്യാമ്പ് പ്രധാനമായും ലക്ഷ്യമിടുന്നത്.
കുഞ്ഞിൻ്റെ വളർച്ച ശരിയായ രീതിയിലാണോ എന്ന് തിരിച്ചറിയാൻ മാതാപിതാക്കളെ സഹായിക്കുക എന്നതാണ് ക്യാമ്പിൻ്റെ പ്രധാന ലക്ഷ്യം. സംസാര വൈകൽ, ശാരീരികമായ വളർച്ചാ കുറവ്, പെരുമാറ്റ വൈകല്യങ്ങൾ തുടങ്ങിയവ വിദഗ്ധ പരിശോധനയിലൂടെ കണ്ടെത്താനും തുടർച്ചികിത്സയ്ക്കുള്ള നിർദ്ദേശങ്ങൾ നൽകാനും ഈ ക്യാമ്പിലൂടെ സാധിക്കും.
കൊടുവള്ളി തണൽ ഏർലി ഇൻ്റർവെൻഷൻ സെൻ്റർ, സിറാജ് ബൈപാസ് റോഡിൽ വെച്ചാണ് ക്യാമ്പ് നടക്കുക
ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 81569 50998 ഈ നമ്പറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യുക.
തണൽ കൊടുവള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സെൻ്റർ, കുട്ടികളുടെ സമഗ്രമായ വളർച്ചയ്ക്കും പുനരധിവാസത്തിനുമായി നിരവധി സേവനങ്ങളാണ് നൽകിവരുന്നത്. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താൻ എല്ലാവരും ശ്രമിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.



0 Comments