LATEST

6/recent/ticker-posts

വോട്ട് ചെയ്യാൻ വേണ്ടത് 12 ഐഡികൾ; എന്തൊക്കെ ശ്രദ്ധിക്കണം?




തിരുവനന്തപുരം ഇന്നത്തെ കലാശക്കൊട്ടും ഒരു ദിവസത്തെ നിശബ്ദ പ്രചാരണവും കഴിഞ്ഞാൽ കേരളം പോളിങ് ബൂത്തിലേക്ക്. 140 മണ്ഡലങ്ങളിൽ വോട്ടർമാർ വോട്ടിങ് മെഷീനിൽ വിരൽ അമർത്തുന്നതോടെ സംസ്ഥാന ഭരണത്തിന്റെ വിധി നിർണയിക്കപ്പെടും. ഏതാണ്ട് രണ്ടു ലക്ഷത്തിനടുത്ത് ആളുകൾ ഇതിനകം തന്നെ വീട്ടിലിരുന്നു വോട്ട് ചെയ്തുകഴിഞ്ഞു. പോളിങ് ബൂത്തിലേക്ക് എത്തുമ്പോൾ തിരിച്ചറിയൽ കാർഡും സ്ലിപ്പും ഒപ്പം കരുതാൻ മറക്കരുത്. പോളിങ് ബൂത്തിനകത്ത് മൊബൈൽ ഫോൺ, ക്യാമറ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ കൊണ്ടുവരുന്നതിൽ നിയന്ത്രണമുണ്ട്.

വോട്ട് ചെയ്യാൻ 12 തിരിച്ചറിയൽ രേഖകൾ

തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കേണ്ടത് ഇലക്ഷൻ ഐഡി കാർഡ് (എപിക്) ആണ്. എന്നാൽ, എപിക് കാർഡ് കൈവശമില്ലാത്തവർക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ച ഫോട്ടോ പതിച്ച മറ്റു 11 അംഗീകൃത തിരിച്ചറിയൽ രേഖകളും ഉപയോഗിക്കാം.

* പാൻ കാർഡ്
* ദേശീയ ജനസംഖ്യാ രജിസ്‌റ്ററിന് കീഴിൽ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ നൽകുന്ന സ്‌മാർട്ട് കാർഡ്
* എംഎൻആർഇജിഎ തൊഴിൽ കാർഡ് (ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാർഡ്)
* തൊഴിൽ മന്ത്രാലയത്തിന്റെ ആരോഗ്യ ഇൻഷുറൻസ് സ്‌മാർട്ട് കാർഡ്
* ഫോട്ടോ സഹിതമുള്ള പെൻഷൻ രേഖ
* പാർലമെന്റ് അംഗങ്ങൾ/നിയമസഭ അംഗങ്ങൾ/ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങൾ എന്നിവർക്ക് നൽകുന്ന ഔദ്യോഗിക തിരിച്ചറിയൽ കാർഡുകൾ
* ആധാർ കാർഡ്
* ഭിന്നശേഷി വോട്ടർമാർക്കും മുതിർന്ന പൗരന്മാർക്കും വോട്ടെടുപ്പ് ദിവസം പോളിങ് ബൂത്തുകളിൽ മുൻഗണന നൽകും. ബൂത്തുകളിൽ റാംപുകളും വീൽചെയറുകളും സജ്‌ജീകരിക്കും. കാഴ്ച പരിമിതിയുള്ളവർക്കായി ബ്രെയിൽ ലിപി സൗകര്യമുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ, സഹായത്തിനായി പ്രത്യേക വൊളന്റിയർമാർ, ആവശ്യമായ ഇടങ്ങളിൽ ആംഗ്യഭാഷാ സഹായം എന്നിവയും ലഭ്യമാക്കും. ഭിന്നശേഷിക്കാരായ വോട്ടർമാർക്ക് പോളിങ് കേന്ദ്രങ്ങളിലെത്തുന്നതിനായി യാത്രാസൗകര്യം ലഭ്യമാക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിട്ടുണ്ട്.

Post a Comment

0 Comments