നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരു സ്ഥാനാര്‍ഥിക്ക് ചെലവാക്കാവുന്ന പരമാവധി തുക 40 ലക്ഷം രൂപയാണ്. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കും പ്രചാരണത്തിന് ഉപയോഗിക്കുന്ന മറ്റു സാമഗ്രികള്‍ക്കും നിഷ്‌കര്‍ഷിക്കുന്ന തുക സംബന്ധിച്ച റേറ്റ് ചാര്‍ട്ട് പ്രസിദ്ധീകരിച്ചതായി ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു.
സ്ഥാനാര്‍ഥികളുടേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും ചെലവ് കണക്കാക്കുന്നതിന്റെ ഭാഗമായാണ് റേറ്റ് ചാര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. സ്ഥാനാര്‍ഥികള്‍ക്ക് റേറ്റ് ചാര്‍ട്ടിന്റെ പകര്‍പ്പ് നോഡല്‍ ഓഫീസര്‍ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ സെല്‍ ആന്‍ഡ് സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ കാര്യാലയത്തില്‍ പരിശോധനയ്ക്ക് ലഭ്യമാണ്.
ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും സ്ഥാനാര്‍ഥികളുടെ ചെലവ് കണക്കാക്കുക.



0 Comments