LATEST

6/recent/ticker-posts

വി.എം.എസ് ക്രിക്കറ്റ് ടൂർണമെന്റ്; കാണികളുടെ മനസ്സും, സ്കോർബോർഡും നിറച്ച് അസ്ഹർ മാട്ടായി






കൊടുവള്ളി : കോസ്കോ മിനി സ്റ്റേടിയത്തിൽ അരങ്ങേറിയ ഒന്നാമത് വിഎം.എസ് ക്രിക്കറ്റ് ടൂർണമെന്റിൽ സിക്സറുകളുടെ പെരുമഴ പെയ്യിപ്പിച്ച് ടീം അസ്ഹർ മാട്ടായി താമരശ്ശേരി.

ക്യാപ്റ്റൻ റിസ്വാന്റെ നേതൃത്വത്തിൽ ഇറങ്ങിയ ടീം ഗ്രൂപ്പ് ഘട്ട ആദ്യ മത്സരത്തിൽ അമീൻ വാവാടിന്റെ നേതൃത്വത്തിൽ ഇറങ്ങിയ യങ്സ്റ്റേഴ്സ് വാവാടിനെതിരെ റെക്കോർഡ് വിജയം (113 റൺസിന് ) സ്വാന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത അസ്ഹർ മാട്ടായി ടീം ആറ് ഓവറിൽ 137/2 എന്ന കൂറ്റൻ സ്കോർ ഉയർത്തിയപ്പോൾ മറുപടി ബാറ്റിംഗിന് ഇറങ്ങിയ വാവാട് ടീമിന് വെറും 24/7 റൺസ് മാത്രമാണ് നേടാനായത്. അസ്ഹർ മാട്ടായി ടീമിന് വേണ്ടി ക്യാപ്റ്റൻ റിസ്വാൻ 25 പന്തിൽ 82 റൺസും (13 സിക്സറുകൾ), ഷഫീക് കുട്ട 9 പന്തിൽ 38 റൺസും നേടി. ബൗളിങ്ങിൽ റാഫി ചാലക്കര മൂന്ന് വികറ്റും നേടി. ഫാസ്റ്റ് ബൗളർ അസ്ലമിന്റെ ആദ്യ ഓവറിൽ തന്നെ ക്യാപ്റ്റൻ അമീന്റെ വിക്കറ്റ് തെറിച്ചു. ദയനീയ പരാജയം ഏറ്റുവാങ്ങിയ വാവാട് ടീമിൽ ആർക്കും തന്നെ മികച്ച കളി കാഴ്ചവെക്കാൻ സാധിച്ചിരുന്നില്ല 

രണ്ടാം മത്സരത്തിൽ GCC താമരശ്ശേരിക്ക്‌ എതിരെ ആറ് ഓവറിൽ 143 റൺസാണ് അസ്ഹർ മാട്ടായി നേടിയത് . ഒപ്പണിംഗ് ബാറ്റസ്മാന്മാരായ ഷഫീക്കും റിസ്വാനും സിക്സറുകളുടെ പെരുമഴ പെയ്യിപ്പിച്ച മത്സരത്തിൽ ഷഫീക് 13 പന്തിൽ 42 റൺസും (5 സിക്സറുകൾ), റിസ്വാൻ 22 പന്തിൽ 85 റൺസും (13 സിക്സറുകൾ) നേടി. മറുപടി ബാറ്റിങ്ങിൽ GCC ടീം 4 വിക്കറ്റ് നഷ്ടത്തിൽ 83 റൺസും നേടി. ടീമിന് വേണ്ടി ഇടം കയ്യൻ ബാറ്റ്സ്മാൻ അമൽ ദേവ് 12 പന്തിൽ 30 റൺസ് നേടി. മത്സരത്തിൽ അസ്ഹർ മാട്ടായിക്ക്‌ 60 റൺസ് വിജയം.

സെമി ഫൈനൽ മത്സരത്തിൽ അസ്ഹർ മാട്ടായി ടീം, ഹോം ടീമായ VMS ടീമിനെതിരെ അവസാന ഓവറിൽ പരാജയം നേരിട്ട് ടൂർണമെന്റിൽ നിന്നും പുറത്തായി. 
ഫൈനൽ മത്സരത്തിൽ VMS ടീമിനെതിരെ ഉജ്ജ്വല വിജയം നേടി പവർ ഹിറ്റേർസ് ആരാമ്പ്രം ജേതാക്കളായി.
ടൂർണമെന്റിലെ മികച്ച താരം, മികച്ച ബാറ്റസ്മാൻ എന്നീ ബഹുമതികൾ അസ്ഹർ മാട്ടായി ക്യാപ്റ്റൻ റിസ്വാൻ സ്വന്തമാക്കി. 

സമീപ കാലങ്ങളിൽ താമരശ്ശേരി, കൊടുവള്ളി, നരിക്കുനി, ഓമശ്ശേരി, തുടങ്ങിയ സ്ഥലങ്ങളിൽ ക്രിക്കറ്റ് മത്സരങ്ങൾ വളരെ സജീവമായി നടക്കുന്നുണ്ട്. സച്ചിനും, ഗാംഗുലിയും ഒക്കെ കളിയിൽ നിന്നും വിരമിച്ചപ്പോൾ ക്രിക്കറ്റ് ആവേശവും, കളികളും പതിയെ കുറഞ്ഞു വന്നിരുന്നു. പക്ഷെ 2023ൽ അസ്ഹർ മാട്ടായി താമരശ്ശേരി ഓടങ്ങൽ ഗ്രൗണ്ടിൽ തുടക്കമിട്ട ക്രിക്കറ്റ് ആവേശം ഇപ്പോൾ വീണ്ടും സമീപ പ്രദേശങ്ങളിൽ ഉയർത്തെഴുന്നേറ്റിരിക്കുന്നു എന്ന് വേണം പറയാൻ. അതിന്റെ ശരിക്കുള്ള ഉദാഹരണമാണ് കോസ്ക്കോ ഗ്രൗണ്ടും, അവർ ഇന്നലെ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റും.

Post a Comment

0 Comments