കൊടുവള്ളി: നഗരസഭാ കാര്യാലയവും ബസ് സ്റ്റാൻഡും ഉൾപ്പെടുന്ന പഴയ കെട്ടിടസമുച്ചയം പൂർണമായി പൊളിച്ചു നീക്കി. പുതിയ നഗരസഭാകാര്യാലയം നിർമിക്കുന്നതിന്റെ ഭാഗമായാണ് കെട്ടിടം പൊളിച്ചു മാറ്റിയത്. കഴിഞ്ഞ രണ്ടുമാസ ത്തിലധികമായി കെട്ടിടം പൊളിക്കുന്ന പ്രവൃത്തി നടന്നുവരു കയായിരുന്നു. ശനിയാഴ്ച രാത്രി പത്തരയോടെയാണ് കെട്ടിട ത്തിന്റെ അവശേഷിച്ച ഭാഗങ്ങളും പൊളിച്ചുനീക്കിയത്.
കൊടുവള്ളി നഗരസഭ രൂപവത്കരിക്കുന്നതിനുമുൻപ് ഗ്രാമപ്പഞ്ചായത്തായിരുത്ത കാലത്ത് നിർമിച്ചതാണ് ഈ കെട്ടിട സമുച്ചയവും ബസ് സ്റ്റാൻഡും. കാലപ്പഴക്കത്തെത്തുടർന്ന് കെട്ടിടം ജീർണാവസ്ഥയിലായതോ ടെയാണ് പുതിയ നഗരസഭാ
കാര്യാലയത്തിനായി പഴയകെ ട്ടിടം പൊളിച്ചുനീക്കാൻ തീരു മാനിച്ചത്.
പുതിയകെട്ടിടം നിർമിക്കു ന്നതിനുള്ള തുടർനടപടികൾ ഇതോടെ വേഗത്തിലാകുമെ ന്നാണ് പ്രതീക്ഷ. വർഷങ്ങളാ യി കൊടുവള്ളി നഗരത്തിന്റെ മുഖമുദ്രയായിരുന്ന കെട്ടിടം ഇതോടെ ഓർമ്മയായി മാറു കയാണ്.



0 Comments