റേഷൻ കാർഡ് ഉടമകൾക്ക് മുൻഗണനേതര വിഭാഗ ത്തിൽനിന്നു മുൻഗണനാ വിഭാഗ റേഷൻ കാർഡി (പ്രയോറിറ്റി ഹൗസ്ഹോൾഡ് കാൾഡ്) ലേക്ക് മാറുന്നതിനുള്ള അപേക്ഷ സമർപ്പിക്കുന്നതിന് ഈ മാസം 13 വരെയാണ് സമയം.
വെള്ള, നീല റേഷൻ കാർഡ് ഉടമകളിൽ യോഗ്യരായ നിശ്ചിത എണ്ണം ഉടമകൾ ക്ക് മുൻഗണനാ കാർഡായ പിങ്ക് കാർഡ് ലഭ്യമാക്കുന്നതിനുള്ള അപേക്ഷയാണ് സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പ് ഇപ്പോൾ സ്വീകരിക്കുന്നത്.
തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ബിപിഎൽ പട്ടികയിൽ ഉൾപ്പെട്ടവർ, പരമ്പരാഗത അസംഘടിത തൊഴിലാളി കുടുംബങ്ങൾ, സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലിയില്ലാത്ത പട്ടികവർഗക്കാർ, എയ്‌ഡ്‌സ് രോഗികൾ, കാൻസർ ബാധിതർ, ഗുരുതര ശാരീരിക-
മാനസിക വെല്ലുവിളി നേരിടുന്നവർ, ഹൃദയം, വൃക്ക എന്നിവ മാറ്റിവച്ചവർ, ഡയാലിസിസ് ചെയ്യുന്നവരുള്ള കുടുംബം, ആശ്രയ പദ്ധതിയിലെ അംഗങ്ങൾ, നിർധന സ്ത്രീ കൾ കുടുംബനാഥയായ കുടുംബങ്ങൾ, വിധവ, അവിവാഹിതരായ അമ്മമാർ തുടങ്ങിയവർക്ക് മുൻഗണനാ കാർഡിന് അപേക്ഷിക്കാം.
വരുമാനം പ്രതിമാസം 25,000 രൂപയിൽ കൂടാൻ പാടില്ല. 1000 ചതുരശ്ര അടിയിൽ കൂടുതൽ ഉള്ള വീട്, നാലുചക്ര വാഹനം സ്വന്തമായുള്ളവർ, ആദായ നികുതി അടയ്ക്കുന്നവർ എന്നിവർക്ക് മുൻഗണനാ കാർഡിന് അപേക്ഷിക്കാൻ യോഗ്യതയില്ല.
എല്ലാ മാസവും മുൻഗണനാ റേഷൻ കാർഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. കൂടാതെ, സൗജന്യ റേഷൻ ഭക്ഷ്യധാന്യം, സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സ, സർക്കാർ സേവനങ്ങൾക്കും മത്സര പരീക്ഷകൾക്കും ചില ഫീസ് ഇളവുകൾ തുടങ്ങിയവ മുൻഗണനാ റേഷൻ കാർഡ് ഉടമകൾക്ക് ലഭിക്കും.
ബന്ധപ്പെട്ട വില്ലേജ് ഓഫീസറുടെ പക്കൽനിന്നുള്ള വരുമാന സാക്ഷ്യപത്രം, ബിപിഎൽ വിഭാഗത്തിൽ ഉൾപ്പെടുന്നു എന്ന് ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിൽ നിന്നുള്ള സാക്ഷ്യപത്രം, ഗുരുതര രോഗം ബാധിച്ചവർ മെഡിക്കൽ സർട്ടിഫിക്കറ്റ്, വിധവകൾ വിധവാ സാക്ഷ്യപത്രം എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടതാണ്. അക്ഷയ കേന്ദ്രങ്ങൾ വഴിയോ, സംസ്ഥാന
സിവിൽ സപ്ലൈസ് വകുപ്പിന്റെ www.civil-supplieskerala.gov.in എന്ന വെബ്സൈറ്റിൽ സിറ്റിസൺലോഗിനിൽ യൂസർ അക്കൗണ്ട് സൃഷ്‌ടിച്ചോ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അവസാന തീയതി:13.
സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പിൻ്റെ ഭക്ഷ്യലഭ്യത, കൈകാര്യ ചെലവിനുള്ള തുക ഇവയുടെ അടിസ്ഥാനത്തിൽ കാലാകാലങ്ങളിൽ മുൻഗണനാ പട്ടിക പുതു ക്കാറുണ്ട്. പുതുതായി നിശ്ചയിക്കുന്ന എണ്ണവും മുൻകാലങ്ങളിൽ യോഗ്യതാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഒഴിവാ ക്കപ്പെട്ട റേഷൻ കാർഡുകളുടെ എണ്ണവും ചേർത്താണ് ഓരോ തവണയും ഒരോ താലൂക്കിലും മുൻഗണനാ റേഷൻ കാർഡുകൾ അനുവദിക്കുന്നത്. ഓരോ താലൂക്കിലും പിങ്ക് കാർഡ് അനുവദിച്ച് നല്‌കു ന്നവരുടെ എണ്ണം വ്യത്യാസപ്പെട്ടിരിക്കും.
മുൻ വർഷങ്ങളിൽ കേരളത്തിലെ ചില താലൂക്കുകളിൽ ഉൾപ്പെടുത്താൻ നിശ്ചയിച്ചി രുന്ന എണ്ണത്തിന് തുല്യമായ അപേക്ഷകൾ ലഭിച്ചിരുന്നില്ലെന്നാണ് അറിയുവാൻ കഴിയുന്നത്. അതിനാൽ അർഹതയുള്ളവർ യഥാസമയം അപേക്ഷ സമർപ്പിക്കാൻ ശ്രദ്ധിക്കണം.



0 Comments