LATEST

6/recent/ticker-posts

വിസ നടപടികള്‍ നാളെ മുതല്‍ ആരംഭിക്കും; ചരിത്രത്തിലാദ്യമായി നേരത്തെ തുടക്കം





റിയാദ്: 2026ലെ ഹജ്ജ് (Hajj-2026) തീര്ഥാടനത്തിനുള്ള വിസകള് അനുവദിക്കുന്നത് നാളെ (ഫെബ്രുവരി 8) മുതല് ആരംഭിക്കുമെന്ന് സഊദി അറേബ്യ അറിയിച്ചു.സമീപകാല ചരിത്രത്തില് ഇതാദ്യമായാണ് ഇത്രയും നേരത്തെ വിസ നടപടികള് ആരംഭിക്കുന്നത്. വൈകിയുള്ള അപേക്ഷകള് മൂലമുണ്ടാകുന്ന തിരക്ക് ഒഴിവാക്കാനും അനധികൃത ഏജന്റുമാരെ തടയാനും ലക്ഷ്യമിട്ടാണ് ഈ നീക്കം.
തീര്ഥാടകര്ക്കും വിദേശ സര്ക്കാരുകള്ക്കും യാത്രാ നടപടികള് പൂര്ത്തിയാക്കാന് കൂടുതല് സമയം നല്കുകയും താമസസൗകര്യം, ഗതാഗതം എന്നിവ നേരത്തെ ആസൂത്രണം ചെയ്യുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഹജ്ജ്- ഉംകാര്യ മന്ത്രാലയം അറിയിച്ചു.
മതിയായ രേഖകളില്ലാതെ എത്തുന്നവരെ തടയാനും സുരക്ഷ ഉറപ്പാക്കാനും നേരത്തെയുള്ള വിസ വിതരണം വഴി സാധിക്കുമെന്ന് സൗദി മന്ത്രാലയം വ്യക്തമാക്കി.

നേരത്തെ ആക്കിയാലുള്ള ഗുണം

വിസ നടപടികള് പൂര്ണ്ണമായും ഡിജിറ്റല് പ്ലാറ്റ്ഫോമുകള് വഴിയായിരിക്കും ഇത്തവണ. അംഗീകൃത ചാനലുകള് വഴി മാത്രമേ വിസകള് അനുവദിക്കൂ. വിസ നേരത്തെ ലഭിക്കുന്നത് വിമാന ടിക്കറ്റുകള് കുറഞ്ഞ നിരക്കില് ബുക്ക് ചെയ്യാനും മെഡിക്കല് പരിശോധനകള് കൃത്യസമയത്ത് പൂര്ത്തിയാക്കാനും തീര്ഥാടകരെ സഹായിക്കും.
വിഷന് 2030ന്റെ ഭാഗമായി ഹജ്ജ് സേവനങ്ങള് മെച്ചപ്പെടുത്തുന്നതിന്റെയും തീര്ഥാടകര്ക്ക് മികച്ച സൗകര്യങ്ങള് ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായാണ് ഈ പുതിയ തീരുമാനം


Post a Comment

0 Comments