LATEST

6/recent/ticker-posts

16 വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിയന്ത്രണം വരുന്നു





ന്യൂഡൽഹി: രാജ്യത്ത് 16 വയസിൽ താഴെയുള്ളവർക്ക് സമൂഹമാധ്യമങ്ങളിൽ നിയന്ത്രണമേർപ്പെടുത്തിയേക്കും. ഓസ്ട്രേലിയ ഇത്തരമൊരു നടപടി സ്വീകരിച്ചതിനു പിന്നാലെയാണ് ഇന്ത്യയും സമാനനീക്കത്തിന് ഒരുങ്ങുന്നത്. സോഷ്യൽ മീഡിയ കമ്പനികളുമായി ഈ വിഷയത്തിൽ ചർച്ചകൾ നടത്തിവരുകയാണെന്ന് ഐടി മന്ത്രി അശ്വിനി വൈഷ്‌ണവ്.ഡൽഹിയിൽ നടക്കുന്ന ഇന്ത്യ എഐ ഇംപാക്‌ട് ഉച്ചകോടിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ പ്രായാധിഷ്ഠിത നിയന്ത്രണങ്ങളെക്കുറിച്ചും, ഡീപ്പ്ഫേക്കുകളെക്കുറിച്ചും ചർച്ചയിലാണെന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.ഡീപ്ഫേക്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ വർധിച്ചുവരികയാണ്. ഇതിൽ നിന്ന് കുട്ടികളെയും സമൂഹത്തെയും മൊത്തത്തിൽ സംരക്ഷിക്കുന്നതിന് ശക്തമായ നിയന്ത്രണം ആവശ്യമാണ്.


Post a Comment

0 Comments