LATEST

6/recent/ticker-posts

ശക്തമായ മഴയില്‍ പൂനൂര്‍ പുഴയില്‍ വെള്ളം ഉയരുന്നു; ജാഗ്രത





കൊടുവള്ളി : രണ്ട് ദിവസമായി ഇടവിട്ട് പെയ്യുന്ന ശക്തമായ മഴയില്‍ പൂനൂര്‍ പുഴയില്‍ വെള്ളം കൃമാതീതമായി വര്‍ദ്ധിച്ച് വരികയാണ്.പല സ്ഥലങ്ങളിലും കര കവിഞ്ഞൊഴുകുകയാണ്.

വീടുകളില്‍ വെള്ളം കയറാന്‍ മാത്രം വെള്ളം വര്‍ദ്ധിച്ചിട്ടില്ലെങ്കിലും ജില്ലയില്‍ റെഡ് അലേര്‍ട്ടായതിനാല്‍ മുന്‍ വര്‍ഷങ്ങളില്‍ വെള്ളം കയറിയ വീടുകളില്‍ ജാഗ്രത പാലിക്കുക.പെട്ടെന്ന് വീട് ഒഴിക്കേണ്ട സാഹചര്യങ്ങളെ മുന്‍കൂട്ടി കാണേണ്ടതാണ്.

ബുധനാഴ്ച വരെ മഴ തുടര്‍ന്നേക്കുമെന്നാണ് കാലാവസ്ഥ പ്രവചം.പൂനൂര്‍ ,കൊടുവള്ളി ഭാഗങ്ങളിലെ ശക്തമായ മഴ ഇന്ന് കൂടി തുടര്‍ന്നാല്‍  പുഴ യുടെ അടുത്തുള്ള പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറിയേക്കാവുന്ന സാഹചര്യത്തിലേക്കാണ് പോവുന്നത്.വേണ്ട ജാഗ്രത പാലിക്കുക.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവധിയായതിനാല്‍ കുട്ടികള്‍ പുഴയും തോടും മറ്റും സന്ദര്‍ശിക്കുന്നതും മീന്‍ പിടിക്കുന്നതുമായ സാഹചര്യങ്ങള്‍ ഒഴിവാക്കുക.



Post a Comment

0 Comments