കിഴക്കോത്ത്: കച്ചേരിമുക്ക് അനുഗ്രഹ കലാസാംസ്കാരിക വേദിയുടെ ഇരുപത്തി അഞ്ചാം വാർഷികാഘോഷം അനുഗ്രഹ ഫെസ്റ്റിന് പ്രൗഢമായ സമാപനം. ചൊവ്വാഴ്ച രാവിലെ നടന്ന അനുഗ്രഹ കുടുംബ സംഗമത്തിൽ ഫാറൂഖ് ട്രൈനിംഗ് കോളേജ് അസി. പ്രാെഫസർ ഡോ.കെ എം ഷരീഫ് ക്ലാസെടുത്തു. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം കൊടുവള്ളി എം എൽ എ ശ്രീ എം കെ മുനീർ ഉൽഘാടനം ചെയ്തു. പരസ്പ സൗഹൃദങ്ങളും സ്നേഹവും ഊട്ടിയുറപ്പിക്കാനും അത് വഴി നാടിന് നല്ല കരുത്തു നൽകാനും ഇത്തരം കൂട്ടായ്മകൾക്ക് സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. അനുഗ്രഹ ഫെസ്റ്റ് ചെയർമാനും ഗ്രാമ പഞ്ചായത്ത് വൈ. പ്രസിഡണ്ടുമായ വി.കെ അബദുറഹിമാൻ അദ്ധ്യക്ഷനായിരുന്നു. സിദ്ധീഖ് മലബാരി, മുനീർ പുറായിൽ, സുഹറ ടീച്ചർ, ഇസ്മായിൽ എം എം, ഷീല ടീച്ചർ, പി ഉമ്മർ, ബാബുരാജ്, ഖമറുൽ ഹകീം, ആഷിക് കെ കെ, കബീർ സി കെ ,നസീഫ് എം ,ആശംസകൾ നേർന്നു. സാലിഹ് മയൂരി സ്വാഗതവും മുസ്തഫ എം നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടികളും ആദിൽ അത്തു ഫാസില ബാനു ടീമിൻ്റെ ഇശൽ നൈറ്റും അനുഗ്രഹ ഫെസ്റ്റിന് മാറ്റ് കൂട്ടി .
0 Comments