LATEST

6/recent/ticker-posts

നാലാം ദിനവും അന്നൂസ് റോഷൻ കാണാമറയത്ത്, പരപ്പാറയിൽ ഇന്ന് പ്രതിഷേധ സമരം



കൊടുവള്ളി : കിഴക്കോത്ത് പരപ്പാറയിൽ വീട്ടിൽ കയറി ക്വട്ടേഷൻ സംഘം തട്ടി ക്കൊണ്ടുപോയ അന്നൂസ് റോഷ(18) നെ സംഭവം നടന്ന് നാല് ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല. പ്രത്യേക പൊലിസ് സംഘത്തിൻ്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗിക്കുന്നുണ്ടെങ്കിലും ക്വട്ടേഷൻ സംഘത്തെ കണ്ടെത്താനോ യുവാവിനെ മോചിപ്പിക്കാനോ ഇതുവരെ സാധിച്ചിട്ടില്ല. യുവാവിൻ്റെ മോചനം ആവശ്യപ്പെട്ട് ഇന്ന് വൈകിട്ട് നാലിന് പരപ്പാറ ടൗണിൽ പ്രതിഷേധ സമരം നടത്താൻ ആക്ഷൻ കമ്മിറ്റി യോഗം തീരുമാനിച്ചു.

സംഭവവുമാ യി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്യുകയും പലരെയും ചോദ്യം ചെയ്യുകയും ചെയ്തെങ്കിലും യുവാവിനെ കണ്ടെത്താൻ സാധിക്കാത്തതിൽ യോഗം ആശങ്ക രേഖപ്പെടുത്തി.

ആക്ഷൻ കമ്മിറ്റി ചെയർമാനും കിഴക്കോത്ത് പഞ്ചാ യത്ത് പതിനാലാം വാർഡ് മെംബറുമായ വി.പി അഷ്റഫ് അധ്യക്ഷനായി. പത്താം വാർഡ് മെംബർ അർഷദ് കിഴക്കോത്ത്, കെ.സി ബഷീർ, ഷമീർ കോട്ടാസ്, കെ.കെ ആലി, പി.പി ഷൈജിഷ്, റസാഖ് കൊന്തലത്ത്, കെ. കെ മുരളീധരൻ, സലീം കള രിക്കൽ, പി.ടി അഹമ്മദ്, എം . കെ സാജു, കെ.ഇസുദീൻ, ഷമീർ പരപ്പാറ, മജീദ് ഒത യോത്ത്, അമീർ പാലിയിൽ, ഭാസ്കരൻ, പി.ടി റഷീദ്, സി .കെ ഈസ്മായിൽ, പി.കെ അഷ്റഫ്, പി. ബഷീർ സം സാരിച്ചു.




Post a Comment

0 Comments