LATEST

6/recent/ticker-posts

മെഡിക്കൽ ബോർഡ് ഇന്ന് ചേരും; ബീച്ച് ആശുപത്രിയില്‍ ഹെല്‍പ്പ് ഡെസ്‌ക്ക് ആരംഭിച്ചു



 കോഴിക്കോട് :മെഡിക്കൽ കോളജിലെ യുപിഎസ് റൂമിലെ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് ശ്വാസം കിട്ടാതെ രോഗികൾ മരിച്ചെന്ന ആരോപണം തള്ളി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും മെഡിക്കൽ ബോർഡ് ഇന്ന് യോഗം ചേരുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

ആശുപത്രിയിൽ നിന്ന് പുക ഉയർന്നപ്പോൾ തന്നെ എമര്‍ജന്‍സി വിഭാഗത്തിലെ മുഴുവന്‍ രോഗികളെയും സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിയെന്ന് മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. എമര്‍ജന്‍സി സേവനം ആവശ്യമായ രോഗികള്‍ക്ക് ബീച്ച് ഹോസ്പിറ്റലില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ സേവനം ബീച്ച് ഹോസ്പിറ്റല്‍ കാഷ്വാലിറ്റിയില്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും അത്യാവശ്യ സേവനങ്ങള്‍ക്കായി 7356657221 എന്ന ഹെല്‍പ്പ് ഡെസ്‌ക്ക് നമ്പരിലേക്ക് വിളിക്കാമെന്നും മന്ത്രി പറഞ്ഞു.

Post a Comment

0 Comments