LATEST

6/recent/ticker-posts

ഓണം അടുത്തതോടെ കുതിച്ചുയര്‍ന്ന് നേന്ത്രപ്പഴ വില




ഓണം അടുത്തതോടെ നേന്ത്രപ്പഴത്തിന്റെ വില കുതിച്ചുയരുന്നു. നിലവില്‍ കിലോഗ്രാമിന് 60 മുതല്‍ 65 രൂപ വരെയാണ് ഈടാക്കുന്നത്.

ഓണം അടുക്കുന്നതോടെ വില ഇനിയും ഉയരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. നാല് വർഷത്തിന് ശേഷമാണ് നേന്ത്രപ്പഴത്തിന്റെ വില ഇത്രയും കൂടുതല്‍ വർദ്ധിക്കുന്നത്.
ജില്ലയിലെ ഭൂരിഭാരം വിപണികളിലും നേന്ത്രക്കുലകള്‍ എത്തുന്നത് നാടുകാണി ചുരമിറങ്ങി വയനാട്ടില്‍ നിന്നും കർണാടക, തമിഴ്നാട് അതിർത്തി ഗ്രാമങ്ങളില്‍ നിന്നുമാണ്. ലോഡ് കണക്കിന് നേന്ത്രക്കുലകള്‍ ദിവസേന ചുരമിറങ്ങി വിപണിയിലെത്തന്നുണ്ട്. ഇതില്‍ കൂടുതലും പോകുന്നത് ചിപ്സ് കമ്പനികളിലേക്കാണ്. കർഷകരില്‍ നിന്ന് 45 മുതല്‍ 50 വരെ രൂപയ്ക്കാണ് മൊത്തക്കച്ചവടക്കർ വാങ്ങുന്നത്. വാഹന വാടകയും മറ്റ് ചെലവുകളുമെല്ലാം കൂട്ടിയാല്‍ 60 രൂപയില്‍ കുറച്ച്‌ ചില്ലറ വില്‍പനയ്ക്കാർക്ക് നല്‍കാനാവില്ലെന്നാണ് പറയുന്നത്.

വന്യമൃഗശല്യം രൂക്ഷമായതിനാല്‍ വയനാട്ടില്‍ മുൻ വർഷങ്ങളെ അപേക്ഷിച്ച്‌ നേന്ത്രവാഴക്കൃഷി കുറവാണ്. മാനന്തവാടി, ബത്തേരി താലൂക്കുകളിലെല്ലാം കർഷകർ കൂട്ടത്തോടെ കൃഷിയില്‍ നിന്ന് പിൻമാറിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷങ്ങളിലെ വിലത്തകർച്ചയും ഇതിന് കാരണമായി. വന്യമൃഗശല്യം കാരണം നീലഗിരിയിലെ ദേവർഷോല, ഗൂഡല്ലൂർ താലൂക്കുകളിലും നേന്ത്രവാഴക്കൃഷി കുറഞ്ഞിട്ടുണ്ട്. നിലവില്‍ കർണാടകയിലാണ് നേന്ത്രവാഴക്കൃഷി കൂടുതലുള്ളത്. കർണാടകയിലെ ഗൂണ്ടല്‍പേട്ട്, നഗരം ജില്ലകളില്‍ വാഴകള്‍ കൃഷി ചെയ്യുന്നവരില്‍ ഏറെയും മലയാളി കർഷകരാണ്.

ജില്ലയിലെ എടപ്പാള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ നേരത്തെ നേന്ത്രപ്പഴം കൃഷി വലിയ തോതില്‍ ചെയ്തിരുന്നെങ്കിലും മിക്ക കർഷകരും പിൻമാറിയതും വിളവ് കുറഞ്ഞതും വില വർദ്ധനവിന് കാരണമായിട്ടുണ്ട്.


Post a Comment

0 Comments