കൽപറ്റ: വയനാട് തുരങ്കപാത നിർമാണ മേഖലയിൽ മീനാക്ഷി പാലത്തിനു സമീപമുണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ മരണപ്പെട്ടു, കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം. അഞ്ചുപേരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. കള്ളാടി താഞ്ഞിരോട് പ്രദേശത്തെ പുഴയുടെ താഴ്ഭാഗത്ത് താമസിക്കുന്നവരോട് ഉടൻ മാറിത്താമസിക്കാൻ അധികൃതർ നിർദേശം നൽകി.
ജില്ലയില്‍ നിന്നുള്ള മന്ത്രി ടി. സിദ്ദിഖുമായി മുഖ്യമന്ത്രി വി.ഡി സതീശന്‍ അടിയന്തര കൂടിക്കാഴ്ച നടത്തി. രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി. റവന്യു മന്ത്രി എ.പി അനില്‍കുമാറിനോടും കൃഷി മന്ത്രി ടി. സിദ്ദിഖിനോടും വയനാട്ടിലേക്ക് തിരിക്കാന്‍ നിര്‍ദ്ദേശിച്ചു.
തുരങ്കപാതയുടെ നിർമാണത്തിൽ ഏർപ്പെട്ട തൊഴിലാളികൾ അപകടത്തിൽപെട്ടതായാണ് പറയപ്പെടുന്നത്. വിശദപരിശോധനയിൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരുത്താനാകൂ. സംഭവ സ്ഥലത്ത് രക്ഷാ പ്രവർത്തനം തുടരുകയാണ്. നിർമാണം നിർത്തി വെക്കാൻ ഉത്തരവിട്ടു.
അപകടത്തിൽ റോഡ് ഗതാഗതം പൂർണമായും നിലച്ചു. പല വീടുകളും പൂർണമായും തകർന്നിട്ടുണ്ട്. പാലത്തിന് മുകളിലുള്ള മല ഇടിഞ്ഞ് മണ്ണ് കുത്തിയൊഴുകുകയായിരുന്നു. കള്ളാടിപ്പുഴയിലൂടെ താഞ്ഞിരോട് ഭാഗത്തേക്കാണ് മണ്ണ് പൂർണമായും ഒലിച്ചുവരിക. അതുകൊണ്ടുതന്നെ ആ ഭാഗത്തുള്ള കുടുംബങ്ങളെ മാറ്റാനുള്ള ശ്രമം നടക്കുന്നുണ്ട്.
താഴ്ഭാഗത്ത് നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന മേഖലയാണ്. റോഡിന്റെ കോൺക്രീറ്റ് ഭിത്തി പൂർണമായി തകർന്ന് വീണു. എൻഡിആർഎഫ് സംഘം സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.



0 Comments