എളേറ്റിൽ: റോഡ് നവീകരണ പ്രവൃത്തികൾ അനിശ്ചിതമായി നീളുന്ന പരപ്പൻ പൊയിൽ - പുന്നശ്ശേരി റോഡിൽ ജനങ്ങൾക്ക് ദുരിതയാത്ര.മഴയിൽ
റോഡിൽ പലയിടത്തും വെള്ളക്കെട്ടുണ്ടായിരിക്കുകയാണ്.റോഡിന്റെ സുരക്ഷമതിലുകൾക്കിടയിലൂടെ വെള്ളവും, ചെളിയും പല വീടുകളുടെയും മുറ്റത്തേക്ക് ഒലിച്ചിറങ്ങുന്നുമുണ്ട്.
പാതിവഴിയിൽ ഉപേക്ഷിച്ചതുപോലെ കിടക്കുന്ന പരപ്പൻപൊയിൽ - പുന്നശ്ശേരി റോഡ് നിർമ്മാണം ജനങ്ങൾക്ക് വൻ ദുരിതമാണ് നൽകുന്നത്. കാലവർഷം ശക്തമായതോടെ, നിർമ്മാണപ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുന്നതിനാൽ ചെളിക്കുളവും, വെള്ളക്കെട്ടുമായി മാറിയിരിക്കുകയാണ്. ഇതുവഴിയുള്ള യാത്ര മരണക്കെണിയായി മാറിയിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
രണ്ട് റീച്ചിലായി നടക്കുന്ന റോഡ് നിർമാണം എങ്ങുമെത്താത്ത സ്ഥിതിയാണിപ്പോൾ. റോഡ് വീതി കൂട്ടാനായി ഒരു പ്രതിഫലവും വാങ്ങാതെ സ്ഥലം വിട്ടുനൽകിയവരുടെ വീടിന്റെ സംരക്ഷണ
ഭിത്തി നിർമാണവും, റോഡിൽ ഓവുചാൽ സ്ഥാപിക്കുന്ന ജോലിയും
എങ്ങുമെത്താത്ത അവസ്ഥയി
ലാണിപ്പോൾ. മഴ പെയ്തതോടെ റോഡ് നവീകരണത്തിനായി വെട്ടിപ്പൊളിച്ച കുഴികളിൽ വെള്ളം നിറഞ്ഞ് റോഡേത്, കുഴിയേത് എന്നറിയാത്ത അവസ്ഥയാണ്.
വേനൽക്കാലമത്രയും കടുത്ത
പൊടിശല്യമാണ് റോഡിനിരുവശ
വുമുള്ള വീട്ടുകാരും, കച്ചവടക്കാരും അനുഭവിച്ചിരുന്നത്.ഇപ്പോൾ മഴ പെയ്തു തുടങ്ങിയതോടെ റോഡാകെ ചെളിക്കുള
മായിട്ടുണ്ട്. ചെറിയ മഴയിൽ തന്നെ സ്ഥിതിയിതാണെങ്കിൽ കാലവർഷത്തിൽ തീരാദുരിതമായിരിക്കുമെന്നാണ് പ്രദേശ
വാസികൾ പറയുന്നത്.
റോഡിന്റെ ഇരുവശങ്ങളിലും ചെളി നിറഞ്ഞതോടെ കാൽനടയാത്രക്കാർക്ക് നടക്കാൻ പോലും ഇടമില്ലാതായി. ചെളിയിൽ തെന്നിവീണും, വെള്ളക്കെട്ടിലെ കുഴികളിൽ ചാടിയും ദിവസേന നിരവധി ഇരുചക്രവാഹന യാത്രക്കാരാണ് അപകടത്തിൽപ്പെടുന്നത്.
കൂടാതെ കുണ്ടുങ്ങരപ്പാറയിൽ റോഡിന്റെ സംരക്ഷണഭിത്തി കഴിഞ്ഞ മഴക്കാലത്തു ഇടിഞ്ഞു അപകടവസ്ഥയിലായത് ഇതുവരെ യാതൊരു പരിഹാരവും ചെയ്യാത്തത്ത് അപകട ഭീഷണി ഉയർത്തുന്നുന്നുണ്ട്. ഇവിടെ കാട് മൂടിക്കിടക്കുന്നതും, മുന്നറിയിപ്പ് ബോർഡ് ഇല്ലാത്തതും ഡ്രൈവർമാരുടെ ശ്രദ്ധയിൽ ഈ അപകടക്കെണി പതിയുന്നില്ല.
ഓടകളുടെ നിർമ്മാണം പൂർത്തിയാകാത്തതിനാൽ സമീപത്തെ വീടുകളിലേക്കും, കടകളിലേക്കും വെള്ളവും, ചെളിയും ഒഴുകിക്കയറുന്നതായും പരാതിയുണ്ട്.പ്രതിഷേധം ശക്തമായതോടെ താൽക്കാലികമായി കുഴികൾ അടയ്ക്കാനും, വെള്ളക്കെട്ട് ഒഴിവാക്കാനും നടപടി സ്വീകരിക്കുമെന്ന് കരാറുകാർ അറിയിച്ചിട്ടുണ്ടെങ്കിലും ജനങ്ങൾക്കിപ്പോൾ വിശ്വാസമില്ലാതായി.
വരും ദിവസങ്ങളിൽ മഴ ശക്തമായാൽ ഈ റോഡുകളിലൂടെയുള്ള യാത്ര പൂർണ്ണമായും തടസ്സപ്പെടുന്ന അവസ്ഥയാണുള്ളത്.അടിയന്തിരമായി ആവശ്യമായ നടപടികൾ സ്വീകരിച്ച്
ജനങ്ങളുടെ യാത്രാക്ലേശത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം. ഇനിയും ഇങ്ങനെ റോഡ് പണി ഇഴഞ്ഞു നീങ്ങുകയാണെങ്കിൽ പ്രക്ഷോഭ പരിപാടികളിലേക്ക് നീങ്ങാനാണ് ഒരു വിഭാഗം ജനങ്ങളുടെ തീരുമാനം.



0 Comments