LATEST

6/recent/ticker-posts

പ്ലസ് വൺ പ്രവേശനം; കൊടുവള്ളിയിൽ ആയിരത്തിലധികം വിദ്യാർഥികൾ പുറത്ത്





കൊടുവള്ളി മണ്ഡലത്തിലെ വിവിധ സ്കൂളുകളിൽ നിന്ന് ഈ വർഷം എസ്.എസ്. എൽ.സി പരീക്ഷ വിജയിച്ച ആയിരത്തിലധികം വിദ്യാർഥി കൾക്ക് ഹയർസെക്കൻഡറി തുടർ പഠനത്തിന് അവസരമില്ല. മണ്ഡലത്തിലെ 15 ഹൈസ്കൂ ളുകളിൽനിന്ന് 4,000 വിദ്യാർഥികൾ ഈ വർഷം ഉപരിപഠന യോഗ്യത നേടിയപ്പോൾ 11 ഹയർസെക്കൻഡറി സ്കൂളുകളിൽ 43 ബാച്ചുകളിലായി 2,150 സീറ്റും വി.എച്ച്.എസ്.സിയിൽ 150 സീറ്റുമുൾപ്പെടെ 2,300 സീറ്റുകൾ മാത്രമാണ് നിലവിലുള്ളത്.

50 സീറ്റുള്ള ബാച്ചിൽ 20 ശതമാനം വരെ വർധിപ്പിക്കുന്നത് പതിവാണ്. എന്നാൽ ഇത് പഠനനിലവാരം കുറക്കുന്നതിന് കാരണമാകും.

ഹയർസെക്കൻഡറിയിൽ ഒരു ബാച്ചിൽ 50 വിദ്യാർഥികളെ മാത്രമേ അനുവദിക്കാവൂ വെന്ന് വിവിധ കമ്മിഷനുകൾ റിപ്പോർട്ട് നൽകിയിട്ടും കഴിഞ്ഞ സർക്കാർ മുഖവിലക്കെ ടുത്തിരുന്നില്ല.

20 ശതമാനം സീറ്റ് വർധിപ്പിച്ചാലും 2,600 വിദ്യാർഥികൾക്ക് മാത്രമേ തുടർ പഠനത്തിന് അവസരമുണ്ടാകൂ.

2014ൽ പി.കെ അബ്ദു റബ്ബ് വിദ്യാഭ്യാസ മന്ത്രിയായിരിക്കെ അനുവദിക്കപ്പെട്ടതല്ലാതെ മണ്ഡലത്തിൽ പുതിയ ബാച്ചുകൾ കഴിഞ്ഞ 10 വർഷത്തിനിടയിൽ അനുവദിച്ചിട്ടില്ല. ജില്ല യിൽ ഏറ്റവും കൂടുതൽ (1,186) പേർ പരീക്ഷ എഴുതി നൂറുശതമാനം വിജയം നേടിയ ചക്കാലക്കൽ ഹയർസെക്കൻഡറി സ്കൂളിൽ നാല് ബാച്ചുകളിലായി 200 സീറ്റ് മാത്രമാണ് നിലവിലുള്ള ത്. 1,151 വിദ്യാർഥികൾ വിജയിച്ച എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറിയിൽ അഞ്ച് ബാച്ചുകളിലായി 250 സീറ്റിലേക്ക് മാത്രമേ പ്രവേശനം ലഭിക്കു കയുള്ളൂ.

തെക്കൻ ജില്ലകളിൽ അനേകം ബാച്ചുകളിൽ അപേക്ഷകർ ഇല്ലാതിരിക്കുമ്പോഴാണ് ഇവിടെ നൂറുകണക്കിന് വിദ്യാർഥികൾക്ക് പഠന അവസരം നിഷേധിക്കുന്നത്.




Post a Comment

0 Comments