കോഴിക്കോട്: വീടിന് ജപ്തി ഭീഷണി വന്നതിന് പിന്നാലെ പ്രതികരിച്ച് ലീഗ് നേതാവ് എം.കെ മുനീർ. വീട് പുനർനിർമിക്കാനാണ് ലോൺ എടുത്തത്. തിരിച്ചടയ്ക്കാൻ ആകും എന്നായിരുന്നു പ്രതീക്ഷ. എന്നാൽ വ്യക്തിപരമായ കാരണളാൽ തിരിച്ചടവ് മുടങ്ങുകയായിരുന്നു. ബാങ്ക് പരമാവധി സഹായങ്ങൾ നൽകി. ഇനി വിൽക്കാൻ ഒന്നും ഇല്ല. പാർട്ടിയിലെ ആരോടും പറഞ്ഞിട്ടില്ല. പാർട്ടിയെ ഇതിലേക്ക് വലിച്ചിഴക്കേണ്ടതില്ലെന്നും മുനീർ പറഞ്ഞു.
തിരിച്ചടക്കാൻ പല മാർഗങ്ങളും തേടിയിരുന്നു. ആരെയും ദ്രോഹിക്കാത്തതിനാൽ ബുദ്ധിമുട്ടാണ്ടാകില്ലെന്നാണ് പ്രതീക്ഷ. വ്യക്തിപരമായി ഉണ്ടാക്കുന്ന ബാധ്യത പാർട്ടി ഏറ്റെടുക്കണം എന്ന് പറയുന്നത് ശരിയല്ല. പണത്തേക്കാൾ മൂല്യം ബന്ധങ്ങൾക്കല്ലേ എന്നും മുനീർ ചോദിച്ചു.
"ലോൺ തിരിച്ചടയ്ക്കാൻ ആകുമെന്നായിരുന്നു പ്രതീക്ഷ, ഇനി വിൽക്കാൻ ഒന്നും ഇല്ല"; ജപ്‌തി ഭീഷണിക്ക് പിന്നാലെ എം.കെ. മുനീർ
49 ലക്ഷം രൂപയുടെ കടബാധ്യത; എം.കെ. മുനീറിന്റെ വീട് ജപ്തി ഭീഷണിയില്‍
70 ലക്ഷമാണ് ലോൺ എടുത്തത്. അതിൽ 60 ലക്ഷം അടച്ചു. എന്നാൽ വീണ്ടും 58 ലക്ഷം ബാക്കിയായി. വൺ ടൈം സെറ്റിൽമെൻ്റ് വഴി 49 ലക്ഷം അടയ്ക്കണം.കച്ചവടം തനിക്ക് പറ്റിയതല്ലെന്നും അതിനാൽ ബിസിനസ്സിൽ നിന്നും ഒന്നും ഉണ്ടാക്കാനായിട്ടില്ലെന്നും മുനീർ പറഞ്ഞു. പ്രതിസന്ധികൾ മറികടക്കും. അത് മുമ്പും മറികടന്നിട്ടുണ്ട്. പക്ഷേ, 31ന് പണമടച്ചില്ലെങ്കിൽ എന്താകുമറിയില്ലെന്നും എം.കെ. മുനീർ വ്യക്തമാക്കി.



0 Comments