കൊടുവള്ളി,: വിജ്ഞാനവും വിനോദവും ഒത്തുചേർന്ന വേദിയിൽ കൊടുവള്ളി ഐഡിയൽ ഇംഗ്ലീഷ് സ്കൂളിന്റെ വാർഷികാഘോഷമായ ടാലെൻസ ഗംഭീരമായി നടന്നു. കൊടുവള്ളി നഗരസഭ ചെയർപേഴ്സൺ സഫീന ഷമീർ ഉദ്ഘാടനം നിർവഹിച്ചു. ഐസിഎസ് ചെയർമാൻ വി പി ബഷീർ മുഖ്യപ്രഭാഷണം നടത്തി. ഗായികയും ആകാശവാണി അവതാരകയുമായ അൻഷാകരീം മുഖ്യാതിഥിയായി പങ്കെടുത്തു. ഹിക്മ, ലീപ് സ്കോളർഷിപ്പ് പരീക്ഷകളിൽ സംസ്ഥാനതലത്തിൽ ടോപ്പർ ആയ വിദ്യാർഥി മുഹമ്മദ് ഫെസിന് മുൻസിപ്പൽ ചെയർപേഴ്സൺ ഉപഹാരം നൽകി. വിവിധ മത്സര പരീക്ഷകളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു .സ്കൂൾ കമ്മിറ്റി ചെയർമാൻ ഷമീർ ബാബു അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ കൗൺസിലർ ഷബ്ന സുനീർ ആശംസകൾ അർപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ കെ പി സാദിഖ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ഷംസീർ ഷാൻ സ്വാഗതവും അബ്ദുൽ നാസർ നന്ദിയും പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തിനുശേഷം ഐഡിയൽ സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികൾ അരങ്ങേറി.



0 Comments