LATEST

6/recent/ticker-posts

കൊടുവള്ളിക്ക് ഇത് പുതുചരിത്രം. സെവൻസ് ഫുട്ബോൾ ഗ്രൗണ്ട് ഉദ്ഘാടനം ചെയ്തു



കൊടുവള്ളി നഗരസഭയുടെ 2024-2025 വാർഷിക ബജറ്റ് പ്രഖ്യാപനമായിരുന്നു എല്ലാ ഡിവിഷനുകളിലും മിനി സ്റ്റേഡിയങ്ങൾ നിർമ്മിക്കുമെന്നത് .
പദ്ധതി നടപ്പാക്കുന്നതിന്ന് വേണ്ടി പ്രാഥമികമായി ആവിശ്യമുള്ള പണവും വകയിരുത്തിയിരുന്നു.


പ്രായോഗികമായി നടപ്പാക്കാൻ പ്രയാസമുള്ള പദ്ധതിയാണ്. കാരണം റവന്യൂ ഡിപ്പാർട്ട്മെന്റ് നിജപ്പെടുത്തി നൽകുന്ന വില മാത്രമേ വസ്തുവിന് ( ഭൂമിക്ക് ) നൽകാൻ നഗരസഭക്ക് നിയമപ്രകാരം സാധ്യമാകുകയുള്ളൂ.
റവന്യൂ നിശ്ചയിച്ച് നൽകുന്ന വിലയേക്കാൾ എത്രയോ ഇരട്ടിയാണ് ഭൂമിയുടെ മാർക്കറ്റ് വില. റവന്യൂ വിലക്ക് വസ്തു ലഭിക്കുക നമ്മുടെ പ്രദേശത്ത് പ്രയാസകരമാണ്.
പദ്ധതി നടപ്പാകണമെങ്കിൽ പ്രദേശവാസികളുടെ സഹായ സഹകരണങ്ങൾ കൂടിയേ തീരൂ.

മിനി സ്റ്റേഡിയങ്ങൾക്ക് ഭൂമി വിലക്ക് വാങ്ങുന്നത് സംബദ്ധിച്ച് നഗരസഭ അപേക്ഷ ക്ഷണിച്ച് കൊണ്ട് പത്രപരസ്യം നൽകിയപ്പോൾ
രണ്ട് ഡിവിഷനിൽ നിന്ന് മാത്രമാണ് പ്രതികരണമുണ്ടായത്.
ഡിവിഷൻ 23 മദ്രസ്സാബസാർ, ഡിവിഷൻ 35 ഇരുമോത്ത്.എന്നിവിടങ്ങളിൽ നിന്ന്.

മാസങ്ങൾ നീണ്ട് നിന്ന നടപടിക്രമങ്ങൾക്ക് ശേഷം രണ്ട് ഡിവിഷനിലും ലഭ്യമായ സ്ഥലത്തിന്റെ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ച് സ്ഥലം വിലക്ക് വാങ്ങി.

കഴിഞ്ഞ ദിവസം (18-5-2025 ) മദ്രസ്സാ ബസാർ ഡിവിഷനിലെ സൗത്ത് കൊടുവള്ളിയിൽ ഡിവിഷൻ കൗൺസിലർ ടി.മൊയ്തീൻ കോയയുടെ അദ്ധ്യക്ഷതയിൽ സഹപ്രവർത്തകരായ കെ.ശിവദാസൻ, വായോളി മുഹമ്മദ് മാസ്റ്റർ, കെ.ജമീല, റംസിയ മുഹമ്മദ് എന്നിവരുടെയും, നാട്ടുകാരുടെയും സാന്നിദ്ദ്യത്തിൽ കോസ്കോ സെവൻസ് ഫുട്ബോൾ ഗ്രൗണ്ട് നഗര സഭാ അധ്യക്ഷൻ വെള്ളറ അബ്ദു ഉദ്ഘാടനം ചെയ്ത നിമിഷം നഗരസഭയെ സംബന്ധിച്ച് ഒരു സ്വപ്ന സാക്ഷാൽ കാരമായിരുന്നു.

നഗരസഭയും,നാട്ടുകാരും ചേർന്ന് വിലക്ക് വാങ്ങിയ സ്ഥലവും, കരയായി രൂപപെട്ട പുഴ പുറമ്പോക്കം ചേർന്ന 65 സെന്റ്സ്ഥലത്ത് സെവൻസ് ഫുട്ബോൾ ഗ്രൗണ്ട് രൂപപ്പെടുത്തിയിരിക്കുന്നു.
ഒപ്പം 500 പേർക്കെങ്കിലും ഇരിക്കാവുന്ന ഗ്യാലറി നിർമാണത്തിനുള്ള സ്ഥലം മാറ്റി വെച്ചിട്ടുണ്ട്. അതിന്റെ നിർമാണ പ്രവർത്തനം ഉടൻ തുടങ്ങേണ്ടതുണ്ട്.

കൊടുവള്ളി നഗരസഭയുടെ എല്ലാ ഡിവിഷനുകളിലും ഇരുമോത്തും,മദ്രസ്സാ ബസാറിലും നടന്നത് പോലെ ജനകീയ സഹകരണത്തോടെ ഇത്തരം സ്റ്റേഡിയങ്ങൾ കാലഘട്ടത്തിന്റെ ആവിശ്യമാണ്.
കൊടുവള്ളിയിലേ വിവിധ ക്ലബുകൾക്കും, മറ്റ് കൂട്ടാഴ്മകൾക്കും നഗരസഭയുമായി ചേർന്ന് ഇത്തരം സംരഭങ്ങൾ മാതൃകയാക്കാവുന്നതാണ്.

സ്റ്റേഡിയങ്ങൾക്ക് വേണ്ടി സ്ഥലം വിലക്ക് വാങ്ങുന്ന പദ്ധതി കൊടുവള്ളി പഞ്ചായത്തിന്റെയും, നഗരസഭയുടെയും ചരിത്രത്തിൽ ആദ്യമാണ്.

Post a Comment

0 Comments