LATEST

6/recent/ticker-posts

എഴുത്തുകാരനും പ്രസാധകനുമായ വി.വി.എ ശുകൂർ നിര്യാതനായി



*വി.വി.എ ശുക്കൂർ നിര്യാതനായി* 

കൊടുവള്ളി : എഴുത്തുകാരനും പ്രസാധകനും വിദ്യാഭ്യാസ പ്രവർത്തകനുമായ വി.വി.എ ശുക്കൂർ (62) നിര്യാതനായി.
 വൈക്കം മുഹമ്മദ് ബഷീർ മലയാള പഠന കേന്ദ്രത്തിന്റെ ഡയറക്ടർ, ആശയം ബുക്സിന്റെ ഡയറക്ടർ - എഡിറ്റർ ചുമതലകൾ വഹിച്ചുവരികയായിരുന്നു.   

ശൈഖ് അബ്ദുല്ല യൂസുഫ് അലി ഇംഗ്ലീഷിൽ രചിച്ച ഖുർആൻ വിവർത്തന - വിശദീകരണ ഗ്രന്ഥം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. യുവസരണി മാസികയുടെ സ്ഥാപക എഡിറ്ററും എസ്.ഐ.ഒവിൻ്റെ കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്നു. 

മലയാളത്തിലെ പ്രശസ്ത സാഹിത്യകാരന്മാരുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. കേരള പ്രസ്സ് അക്കാദമി പൂർവ്വ വിദ്യാർത്ഥിയാണ്‌. എഴുത്തു വഴിയിലെ പല സ്വപ്നങ്ങളും പൂർത്തിയാവാതെയാണ് അദ്ദേഹം യാത്ര പറയുന്നത്. 

ഖബറടക്കം നാളെ രാവിലെ പത്ത് മണിക്ക് കോഴിക്കോട് കൊടുവള്ളിയിലെ പറമ്പത്ത് കാവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

 കൊടുവള്ളി അങ്ങാടിയിൽ കച്ചവടക്കാരനായ പറമ്പത്ത് കാവ് - വേയം വീട്ടിൽ ആലിക്കുഞ്ഞിയാണ് പിതാവ്. 
മാതാവ് പരേതയായ നെല്ലിക്കോട്ട് പറമ്പത്ത് സൈനബ. 
ഭാര്യ: മറിയം( കരുവാരക്കുണ്ട് )
മക്കൾ:
Dr. ഷബ്നം ( ദുബൈ)
Dr. ഷഹനാസ് (ദുബൈ)
Dr. ശിഫ (യു.കെ)
Dr. ഷദ 
ആബിദ് അമീൻ (അസ്ഹറുൽ ഉലൂം വിദ്യാർത്ഥി)

മരുമക്കൾ:
ജിയാദ്
റൈനീഷ്

സഹോദരങ്ങൾ:
അബ്ദുൽ ജബ്ബാർ(ബഖാല സഹകരണമുക്ക് ),
അബ്ദുൽ ലത്തീഫ് (പ്ലാസ ഹോട്ടൽ, കൊടുവള്ളി)
ജാഫർ(ഷൈൻ ഡ്രസ്സസ്),
സുബൈദ,
കമറുന്നിസ്സ,
സൈഫുന്നിസ്സ,
നജ്മുന്നിസ്സ

Post a Comment

0 Comments